വിലങ്ങാട്: വിലങ്ങാട് ഉരുൾ പൊട്ടലിന്റെ ഭാഗമായി വെള്ളം കയറി വീട്ടു സാധനങ്ങൾ നശിച്ച് ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് കൈത്താങ്ങായി ജെസിഐ യും ഫർണിച്ചർ മാനുഫാക്ടറേഴ്സ് ആൻഡ് മെർച്ചെന്റ്സ് അസോസിയേഷനും. കട്ടിലുകളും കിടക്കകളും അനുബന്ധ സാധനങ്ങളും ജെസിഐ നാദാപുരം, ബാലുശ്ശേരി ഭാരവാഹികൾ ആയ അജീഷ്

ബാലകൃഷ്ണൻ, ബിനീഷ് ബാലുശ്ശേരി, ഷംസുദീൻ ഇല്ലത്ത് എന്നിവർ ചേർന്ന് നാദാപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ടിനു കൈമാറി. ഫർണിച്ചർ അസോസിയേഷന് വേണ്ടി ഒലിവ് ഫർണിച്ചർ കൂട്ടാലിട യുടെ പ്രവീഷ് മലയിൽ, അതുൽദേവ് എന്നിവർ സംബന്ധിച്ചു.