വടകര: മുന്‍ മന്ത്രിയും മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവുമായ കുട്ടി അഹമ്മദ് കുട്ടിയുടെ വിയോഗം മുസ്ലിം പിന്നോക്ക ക്ഷേമ രാഷ്ട്രീയത്തിന് സമ്മാനിക്കുന്ന വിടവ് നികത്താനാവാത്തതാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുള്ള
പറഞ്ഞു. അരികുവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളെ മുസ്ലിം രാഷ്ട്രീയത്തോട് ചേര്‍ത്ത് പിടിക്കാന്‍ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ നിസ്തുലമാണ്. ദളിതരെയും മറ്റു പിന്നാക്ക സമുദായങ്ങളെയും ഒപ്പം ചേര്‍ത്ത് പിടിച്ച് മുസ്ലിം ലീഗിന്റെ വിശാല രാഷ്ട്രീയം പരിചയപ്പെടുത്തുന്നതില്‍ അതീവ താല്പര്യം കാണിച്ചിരുന്നു. സമാന താല്പര്യം ഭിന്നശേഷി വിഭാഗത്തിന്റെ കാര്യത്തിലും അദ്ദേഹത്തിനുണ്ടായിരുന്നു. പരന്ന വായനാശീലമുള്ള കുട്ടി അഹമ്മദ് കുട്ടി മുസ്ലിം ലീഗിന്റെ ധൈഷണീക മുഖമായിരുന്നു. നിയമസഭയിലെ അദ്ദേഹത്തിന്റെ പ്രകടനം സമാനതകളില്ലാത്തതാണ്-പാറക്കല്‍ അബ്ദുള്ള അനുസ്മരിച്ചു
വടകര: മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും സംസ്ഥാന മുസ്ലിലിഗ് പരിസ്ഥിതി സംരക്ഷണസമതി ചെയര്‍മാനും മുന്‍മന്ത്രിയുമായ കുട്ടി അഹമ്മദ് കുട്ടിയുടെ നിര്യാണത്തില്‍ ഹരിതം വടകര അനുശോചിച്ചു പരിസ്ഥിതിക്കും പ്രകൃതി സംരക്ഷണത്തിനും ഏറെ പ്രാധാന്യം നല്‍കിയുള്ള പ്രവര്ത്തത്തിനത്തിന് നേതൃത്വം നല്കിയ അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് ഈ കാലഘട്ടത്തില്‍ എറെ പ്രസ്കതിയുണ്ടെന്ന് അനുശോചന യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. പ്രസിഡന്റ് അഷറഫ് കോറോത്ത് അധ്യക്ഷത വഹിച്ചു. റാഷിദ് പനോളി, ടി.കെഅഷ്മര്, ശംസീര്‍ ഒഞ്ചിയം, അന്‍സാര്‍ മുകച്ചേരി, . യു.സി.റയീസ്, ഫായിസ്
മണപ്പുറത്ത്, സി.വി.മുസ്തഫ, പി.കെ.അന്‍വര്‍, ഒ.എം.അശ്റഫ്, സുനിത് ബക്കര്‍, മുക്കാട്ട് മുഹമ്മദ്, സി.വി.മമ്മു എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സി.ഷിജാര്‍ സ്വാഗതവും ട്രഷറര്‍ എം.ടി.നാസര്‍ നന്ദിയും പറഞ്ഞു.