വടകര: നിർത്തിയിട്ട സ്വകാര്യ ബസിന്റെ ടയറുകൾ നശിപ്പിച്ചതായി സംഭവത്തിൽ പ്രതികളെ കണ്ടെത്തിയില്ലെന്ന് പരാതി. വടകര -തീക്കുനി-കക്കട്ട് റൂട്ടിൽ സർവീസ് നടത്തുന്ന കെ എൽ 49 X 2277 നമ്പർ മഹാലക്ഷ്മി ബസിന്റെ ടയറുകളാണ് ദിവസങ്ങൾക്ക് മുമ്പ്കുത്തി കീറിയും ആണി അടിച്ചു കയറ്റിയും തകരാറിലാക്കിയത്. സർവീസ് കഴിഞ്ഞ്

ആയഞ്ചേരിക്കടുത്ത് റോഡിൽ നിർത്തിയിട്ടതായിരുന്നു.വടകര പോലീസ് അന്വേഷണമാരംഭിച്ചെങ്കിലും പ്രതികളെ കണ്ടെത്താനായിട്ടില്ല. പരിസരത്തെ സി.സി. ടി. വി പരിശോധിച്ചാൽ സൂചന ലഭിക്കുമെന്ന് ബസുകാർ പറയുന്നു. റോഡിൽ നിർത്തിയിടുന്ന ബസ്യകൾക്ക് നേരെ ഇത്തര അതിക്രമങ്ങളുണ്ടായാൽ സർവ്വീസ് നിർത്തിവെക്കേണ്ടി വരുമെന്ന് ഉടമകൾ പറയുന്നു.