വട്ടോളി: വര്‍ഷങ്ങളായി വട്ടോളി ടൗണിന് തണലേകുന്ന പൂമരത്തിന്റെ ചില്ലകള്‍ മുറിച്ച് തുടങ്ങി. നൂറിലേറെ വര്‍ഷമെങ്കിലും
പഴക്കമുള്ള മരത്തിന്റെ കൊമ്പുകള്‍ ഓരോന്നായി ഇന്നു രാവിലെ മുതല്‍ പിഡബ്ല്യുഡിയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ വെട്ടിനീക്കുകയാണ്.
വട്ടോളി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപം മെയിന്‍ റോഡരികില്‍ ഇപ്പോഴും ഒരു കോട്ടവും തട്ടാതെ തല ഉയര്‍ത്തി നില്ക്കുന്ന ഈ മരമുത്തശ്ശിയോട് നാട്ടുകാര്‍ക്ക് വല്ലാത്തൊരു ഇഷ്ടമാണ്. ഈ പൂമരത്തണലില്‍ വിശ്രമിച്ചവര്‍, കഥ പറഞ്ഞവര്‍, പരസ്പരം സ്നേഹം കൈമാറിയവര്‍, പ്രസംഗം നടത്തിയവര്‍ അങ്ങനെ ഒത്തിരി പേരുണ്ട് നാട്ടില്‍. നൂറ് കണക്കിന് സ്കൂള്‍ കുട്ടികള്‍ ഇതിനടുത്താണ് ബസ് കാത്ത് നില്‍ക്കുന്നത്. നാട്ടുകാരുടെ സഞ്ചാര പാതയും ഈ മരത്തിന് ചുവട്ടിലാണ്. ആകാശംമുട്ടെ ഉയര്‍ന്നു നില്ക്കുന്ന മരം കാറ്റിലോ, മറ്റോ മുറിഞ്ഞ് വീണ് അപകടം സംഭവിക്കുന്നത് ഒഴിവാക്കാനാണ് ചില്ലകള്‍ വെട്ടിമാറ്റി സൂരക്ഷ
ഒരുക്കുന്നത്. റോഡരികില്‍ ധാരാളം വൈദ്യുതിലൈനും സ്ഥാപനങ്ങളും നിലനില്‍ക്കുന്നതിനിടയില്‍ മരക്കൊമ്പുകള്‍ വെട്ടുക സാഹസമാണ്. ചില്ലകള്‍ മാത്രമേ മുറിക്കുന്നുള്ളൂ. അതിനാല്‍ താമസിയാതെ ഈ പൂമരം വീണ്ടും തണലേകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
-ആനന്ദന് എലിയാറ