കൊയിലാണ്ടി: പതിനഞ്ചു വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് അഞ്ചു വര്‍ഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ. പെരുവണ്ണമൂഴി പൂഴിത്തോട് പൊറ്റക്കാട് വീട്ടില്‍ അശ്വന്തിനെയാണ് (28) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ.നൗഷാദലി, പോക്സോ നിയമ പ്രകാരവും ഇന്ത്യന്‍ ശിക്ഷനിയമപ്രകാരവും

ശിക്ഷിച്ചത്. 2020ല്‍ ആണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ വീട്ടില്‍ വെച്ചു കുട്ടിയെ പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പിന്നീട് കുട്ടി സഹോദരങ്ങളെയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെയും അറിയിക്കുകയായിരുന്നു
തൊട്ടില്‍പ്പാലം പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ എന്‍.കെ.രാധാകൃഷ്ണന് ആണ് കേസ് അന്വേഷിച്ചത്, പ്രോസിക്യൂഷനു വേണ്ടി അഡ്വ പി. ജെതിന്‍ ഹാജരായി.