അരൂര്‍: അരൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ രാമായണ സംവാദം നടത്തി. ആധ്യാത്മിക പ്രഭാഷകന്‍ എം.കെ രജീന്ദ്ര നാഥും ലൈബ്രറി കൗണ്‍സില്‍ മെമ്പര്‍ ബി സുരേഷ്ബാബുവും സംവാദത്തില്‍ പങ്കെടുത്തു. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി രാമായണ പാരായണവും പ്രശ്നോത്തരി മത്സരവും നടത്തി. ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് ടി.കെ.രാജന്

അധ്യക്ഷത വഹിച്ചു. ബാബു സി അരൂര്‍, വി.ടി ലീല പ്രസംഗിച്ചു. എം.എം.രാധാകൃഷ്ണന്, വി.പി.വാസു, ഇ.ചാത്തു, പി.കെ.കണാരന് എന്നിവര്‍ നേതൃത്വം നല്കി.