വടകര: മേമുണ്ട ഹയർസെക്കണ്ടറി സ്കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർഥിനി നിസ് വ കെ പി രചിച്ച ‘ഇടവഴിയിലെ മഞ്ചാടിമണികൾ’ എന്ന കഥാസമാഹാരത്തിൻ്റെ ചർച്ച സ്കൂൾ
ലൈബ്രറിയിൽ വച്ച് നടന്നു. യുവ കവയിത്രി അപർണ്ണ ചിത്രകം ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഹെഡ്മാസ്റ്റർ പി കെ ജിതേഷ് സ്വാഗതം പറഞ്ഞു. പത്താം തരം വിദ്യാർത്ഥിനി എസ്
ദേവതീർത്ഥ കഥകളുടെ സമകാലിക പ്രസക്തി ചർച്ച ചെയ്തു. കഥാകാരി നിസ് വ കെ. പി എഴുത്തിന് പിന്നിലെ ലോകത്തെ കുറിച്ചും സംസാരിച്ചു. ടി കെ ഷൈജു നന്ദി പറഞ്ഞു.