തിരുവള്ളൂർ: ‘ലിട്രാറ്റിക്ക’ എന്ന പേരിൽ തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനവും ദേശീയ പുസ്തക പ്രേമി ദിനാചരണവും നടന്നു. എഴുത്തുകാരനും പ്രഭാഷകനുമായ വടയക്കണ്ടി നാരായണൻ ഉദ്ഘാടനം ചെയ്തു. വളരെ വിശാലമായ ഒരു ലോകത്തേക്കു പ്രവേശിക്കാനുള്ള പാസ്പോർട്ടും വിസയും ആണ് ഇംഗ്ലീഷ് ഭാഷ നമുക്ക് നൽകുന്നത് എന്ന് അദ്ദേഹം പറഞ്ഞു. പ്രധാനാധ്യാപിക കെ.പി വൃന്ദ

അധ്യക്ഷയായി. ഫാറൂഖ് കോളേജിലെ ഇംഗ്ലീഷ് അസിസ്റ്റൻറ് പ്രൊഫസർ സി അസ്ലം മുഖ്യാതിഥി ആയി.എം സുധീർ കുമാർ,എ കെ സജീറ, എം സുധീർ കുമാർ,ടി ടി കെ ജസീറ, വി ടി കെ മുഹമ്മദ് സലീം, എൻ കെ ഖദീജ, അശ്വതി പി നായർ,സി ടി തൻസീർ, കെ കെ നജ ഷെറിൻ, സി പി നന്ദന തുടങ്ങിയവർ സംസാരിച്ചു.നിവേദ ശ്രീകുമാർ, ചൈത്ര ശ്രീ, എൽ എസ് അദ്വൈത, വഫ ഫാത്തിമ, ഫൈഹ അനീഫ, എസ് മാളവിക, തേജാലക്ഷ്മി എന്നീ

വിദ്യാർഥികൾ പരിപാടികൾ അവതരിപ്പിച്ചു.ജവഹർലാൽ നെഹ്റുവിൻറെയും ജാൻസി റാണിയുടെയും വേഷമണിഞ്ഞ വിദ്യാർഥികൾ വന്ന് ഇംഗ്ലീഷിൽ സംവദിച്ചത് കൗതുകമായി. അഭിനയ ഗാനം, പദ്യം ചൊല്ലൽ തുടങ്ങിയ ഇനങ്ങളും അവതരിപ്പിക്കപ്പെട്ടു. പങ്കെടുത്ത അതിഥികൾക്കെല്ലാം പുസ്തകങ്ങൾ സമ്മാനമായി നൽകി. അവതാരക, സ്വാഗതം, നന്ദി തുടങ്ങി പരിപാടിയുടെ നിയന്ത്രണം മുഴുവനും വിദ്യാർഥികൾ തന്നെയാണ് ഏറ്റെടുത്തത്.