നാദാപുരം: ഉരുള്‍പൊട്ടല്‍ ദുരന്തമനുഭവിക്കുന്ന വിലങ്ങാട് പ്രദേശത്ത് ജോയിന്റ് കൗണ്‍സില്‍ പ്രതിനിധി സംഘം സന്ദര്‍ശിച്ചു.
മരണപ്പെട്ട മാത്യുവിന്റെ വീട്, ഉരുള്‍പൊട്ടിയ പ്രദേശങ്ങള്‍, വിവിധ ക്യാമ്പുകള്‍ എന്നിവിടങ്ങളിലാണ് സംഘം സന്ദര്‍ശിച്ചത്. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍, ചെയര്മാന് കെ.പി. ഗോപകുമാര്‍, സംസ്ഥാന ഭാരവാഹികളായ പി എസ് സന്തോഷ് കുമാര്‍, എം എസ് സുഗതകുമാരി, എ ഗ്രേഷ്യസ്, ആര്.സിന്ധു, പി.റാം മനോഹര്‍, ജില്ലാ പ്രസിഡന്റ് കെ.അജിന, ടി.എം.വിജീഷ് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. ഇ.കെ.വിജയന് എംഎല്‍എ, വടകര തഹസില്‍ദാര്‍ സുരേഷ് ചന്ദ്രബോസ് എന്നിവരുമായി സംഘം ചര്‍ച്ച നടത്തി. സര്‍ക്കാര്‍ നടപ്പിലാക്കുന്ന വയനാട്
പാക്കേജിനോടൊപ്പം
വിലങ്ങാട് പുന:രുദ്ധാരണ പ്രവര്‍ത്തനങ്ങളിലും ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റിയുടെ പങ്കാളിത്തം ഉണ്ടാവുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.


വിലങ്ങാട് പുന:രുദ്ധാരണ പ്രവര്‍ത്തനങ്ങളിലും ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റിയുടെ പങ്കാളിത്തം ഉണ്ടാവുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.