വടകര: എം .യു.എം.വി.എച്ച് എസ് സ്കൂൾ വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം എൻ.എസ് എസിൻ്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിൻ്റെ ഭാഗമായി സഡാക്കോ കൊക്ക് നിർമ്മാണം കൊളാഷ് നിർമ്മാണം, എന്നിവയും നടന്നു. വൈകീട്ട് നടന്ന യുദ്ധ വിരുദ്ധ ബോധവത്കരണത്തിൽ ഇസ്മായീൽ

മാടാശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദ് ഷനൂദ് സ്വാഗതം പറഞ്ഞ ചടങ്ങിന് പ്രിൻസിപ്പാൽ സി കെ അബ്ദുൽ വഹാബ് അധ്യക്ഷത വഹിച്ചു.വളണ്ടിയർ ലീഡർ ഷാദിയ

ഖാലിദ് നന്ദി രേഖപ്പെടുത്തി.അധ്യാപകരായ മുഹമ്മദ് ഹിർഷാദ്, ടിപി റഹിം, കെപി ഹാജറ, എൻ എസ് എസ് വളണ്ടിയർമാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.