വില്യാപ്പള്ളി: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ സമ്പൂര്‍ണ എ പ്ലസ് നേടിയവരെയും എല്‍എസ്എസ്, യുഎസ്എസ് വിജയികളെയും കളരി നാഷണല്‍ സംസ്ഥാനതല ചാമ്പ്യന്‍ഷിപ്പ് നേടിയവരെയും വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് ഗ്രാമസഭ അനുമോദിച്ചു. 22 വര്‍ഷത്തോളം മലാറക്കല്‍ അംഗനവാടിയില്‍ അധ്യാപികയായി സേവനമനുഷ്ഠിച്ച രമയ്ക്ക് യാത്രയയപ്പും നല്കി. ഗുണഭോക്തൃ ലിസ്റ്റ് ഗ്രാമസഭ അംഗീകരിച്ചു. മുത്താന താഴെ മുതല്‍ മാഹികനാല്‍ വരെയുള്ള തോട് ഒരു മീറ്റര്‍ വീതിയില്‍

സംരക്ഷിച്ചുനിര്‍ത്താന്‍ ഗ്രാമസഭയില്‍ തീരുമാനമായി. ഇതിനുവേണ്ടി സംരക്ഷണ സമിതിക്കു രൂപം നല്കി. കാരാളി പാലത്തിന് സമീപം നടന്ന ഗ്രാമസഭായോഗം വല്യാപ്പള്ളി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രജിത കോളിയോട്

ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പുത്തലത്ത് ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പര്‍ കണ്ടിയില്‍ റഫീഖ്, ഇ കെ ഫൈസല്‍, അനില്‍കുമാര്‍, ഇ എം നാണു എന്നിവര്‍ സംസാരിച്ചു.