മലപ്പുറം: മുന്‍ മന്ത്രിയും മുസ്ലിംലീഗ് നേതാവുമായ കെ. കുട്ടി അഹമ്മദ് കുട്ടി (71) അന്തരിച്ചു. താനൂരിലെ വീട്ടിലായിരുന്നു അന്ത്യം. മുസ്ലിം ലീഗ് സംസ്ഥാന എക്സിക്യുട്ടീവ് അംഗമായ അദ്ദേഹം പാര്‍ട്ടി മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. 2004-ലെ ഉമ്മന്‍

ചാണ്ടി മന്ത്രിസഭയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു. ഭാര്യ: ജഹനാര. മക്കള്‍: സുഹാന, സുഹാസ് അഹമ്മദ്, ശഹബാസ് അഹമ്മദ്. മരുമക്കള്‍: കെ.പി. ഷിബു(മൂവാറ്റുപുഴ) റജീന, മലീഹ.