ഓര്‍ക്കാട്ടേരി: കുന്നുമ്മക്കരയില്‍ വിവാഹ ചടങ്ങില്‍ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി നവവരന്. ടി.എന്‍.ഈസ്സയുടെ മകന് മുഹമ്മദ് ഷഹീറാണ് മുസ്ലിം ലീഗ് വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് തുക നല്‍കിയത്. ഒഞ്ചിയം പുനത്തില്‍ ഹമീദിന്റെ മകള്‍ സഫ്വാനയും തമ്മിലുള്ള വിവാഹ വേദിയിലാണ് ദുരിതബാധിതര്‍ക്ക് സാന്ത്വനം പകര്‍ന്നത്. മുസ്ലിം ലീഗ് ഏറാമല പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.അമ്മദ് ഫണ്ട് ഏറ്റുവാങ്ങി. എം.കെ.യൂസഫ് ഹാജി, മെമ്പര്‍ ടി.എന്‍ റഫീഖ്, മുസ്തഫ മുട്ടുങ്ങല്‍, നടുക്കണ്ടി കുഞ്ഞബ്ദുള്ള ഹാജി, മുസ്തഫ കാവില്‍, അഷ്റഫ് ഒഞ്ചിയം, ഹംസ കണ്ടോത്ത്, അഷ്റഫ് കോളേരി, സക്കരിയ മൊട്ടേമ്മല്‍, മുര്‍ഷിദ് കാവില്‍ തുടങ്ങിയവര്‍ സന്നിഹിതരായി.