മുയിപ്പോത്ത്: കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ അംഗീകൃത ട്രെയിനിങ് സെൻററായ കോ-ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെൻറ് സ്റ്റഡീസ് മുയിപ്പോത്തിലെ ഷോട്ട് ടേം ബാച്ചിലുള്ള വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വടകര എജുക്കേഷണൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻറ് അഡ്വ: സി വത്സലൻ സർട്ടിഫിക്കറ്റുകൾ വിതരണം

ചെയ്തു. സംഘം ഡയറക്ടർ ബാബു ചാത്തോത്ത് അധ്യക്ഷത വഹിച്ചു.
അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കിഷോർ കാന്ത് മുയിപ്പോത്ത്. ബിന്ദു. പി.കെ , വിപിൻ രാജ് കെ.കെ, സുജിഷ്ണ, ബാബു എൻ എന്നിവർ സംസാരിച്ചു. പുതിയ ബാച്ചുകൾ 2024 ആഗസ്ത് 21 ന് ആരംഭിക്കുമെന്ന് പ്രിൻസിപ്പൽ ഹരിദാസൻ കെ അറിയിച്ചു.