വടകര: കമ്യൂണിസ്റ്റ് പാര്‍ടിയുടെ മുതിര്‍ന്ന നേതാവും സിപിഎം ജില്ലാ സെക്രട്ടറിയുമായിരുന്ന എം.കേളപ്പന്റെ ഓര്മ പുതുക്കി. അഞ്ചാം ചരമ വാര്‍ഷിക ദിനാചരണ ഭാഗമായി വിവിധ സംഘടനകള്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. സിപിഎം
നേതൃത്വത്തില്‍ പണിക്കോട്ടിയിലെ വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പചക്ര സമര്‍പ്പണവും അനുസ്മരണ യോഗവും നടത്തി. ജില്ലാ സെക്രട്ടറി പി.മോഹനന് അനുസ്മരണ പ്രഭാഷണം നടത്തി. ഏരിയ സെക്രട്ടറി ടി.പി.ഗോപാലന് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.ലതിക, ജില്ലാ സെക്രട്ടറിയേറ്റംഗം സി.ഭാസ്കരന്, ജില്ലാ കമ്മിറ്റി അംഗം പി. കെ.ദിവാകരന് തുടങ്ങിയവര്‍ പങ്കെടുത്തു. ലോക്കല്‍ സെക്രട്ടറി കെ.കുഞ്ഞിക്കണ്ണന് സ്വാഗതം പറഞ്ഞു. പുതുപ്പണം പാലിയേറ്റീവ് കെയറിന് എം.കേളപ്പന്റ കുടുംബം നല്കിയ സംഭാവന എം.പത്മലോചനന് കെ.കെ.നാരായണന് കൈമാറി. പണിക്കോട്ടി തൊണ്ടികുളങ്ങര എല്‍പി സ്കൂളില്‍ സിപിഎം പുതുപ്പണം സൗത്ത് ലോക്കല്‍ കമ്മിറ്റി നേതൃത്വത്തില്‍ പാര്‍ടി പഠന ക്ലാസ് നടത്തി. സിപിഎം ജില്ലാ കമ്മിറ്റി അംഗം പി.കെ.ദിവാകരന് ഉദ്ഘാടനം ചെയ്തു. പി.കെ.ബാലകൃഷ്ണന് അധ്യക്ഷനായി.
ബാലസംഘം വടകര ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ എം.കേളപ്പന് അനുസ്മരണം പാലയാട് കുന്നത്തുകരയില്‍ നടന്നു. ഇ.മോഹന്‍ദാസ് അനുസ്മരണ പ്രഭാഷണം നടത്തി. നീലോഫര്‍ ബിന്ദ് ശ്രീഅ അധ്യക്ഷയായി. അന്വിന് എസ് ഗിരീഷ്, വി ടി ബാലന്,
പി എസ് റിച്ചിന് ലാല്‍, ആകാശ് കൃഷ്ണ, സി വി രവി, ആര് എസ് സാരംഗ്, ടി ടി നിള, കെ പി ആദിയ എന്നിവര്‍ സംസാരിച്ചു. വി എം രാജീവന് സ്വാഗതം പറഞ്ഞു.
കെഎസ്കെടിയു വടകര ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ എം.കേളപ്പന്, സി.കണ്ണന് അനുസ്മരണം ബുധന്‍ പകല്‍ മൂന്നരക്ക് കുട്ടോത്ത് നായനാര്‍ ഭവനില്‍ നടക്കും.