നാദാപുരം: കാപ്പ ചുമത്തി നാടുകടത്തിയ ആളെ മാരക മയക്ക് മരുന്നുമായി പോലീസ് പിടികൂടി. ചെക്യാട് സ്വദേശി
ചേനിക്കണ്ടിയില് നംഷിദിനെയാണ് (37) പോലീസ് അറസ്റ്റ് ചെയ്തത്. വൈകിട്ട് പാറക്കടവ് ടൗണിനടുത്ത് വച്ചാണ് മയക്കുമരുന്നുമായി കാറില്‍ എത്തിയ നംഷിദിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 20.6 ഗ്രാം എംഡിഎംഎ പിടികൂടിയതായി പോലീസ് പറഞ്ഞു. കണ്ണൂര്‍ ജില്ലയിലെ ചെറ്റക്കണ്ടി ഭാഗത്ത് നിന്നാണ് കാറോടിച്ച് ഇയാള്‍ കോഴിക്കോട് ജില്ലയിലെ പറക്കടവിലെത്തിയത്.
റൂറല്‍ എസ്പിയുടെ കീഴിലുള്ള ആന്റി നാര്‍ക്കോട്ടിക്സ് ടീമായ ഡാന്‍സാഫ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ്
മയക്കുമരുന്നുമായി വന്ന കാര്‍ പരിശോധിച്ചത്. വളയം എസ്ഐ വിഷ്ണുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. മയക്കു മരുന്ന് വിതരണവുമായി ബന്ധപ്പെട്ട് നിരവധി കേസിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു

റൂറല്‍ എസ്പിയുടെ കീഴിലുള്ള ആന്റി നാര്‍ക്കോട്ടിക്സ് ടീമായ ഡാന്‍സാഫ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ്
