കല്പറ്റ: വയനാട്ടില്‍ ദുരിത ബാധിതര്‍ക്കൊപ്പം നില്‍ക്കുന്നതാണ് ഏറ്റവും പ്രധാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തത്തില്‍പ്പെട്ടവരുടെ ഭാവി സംരക്ഷിക്കുകയെന്നത് നമ്മുടെ ഉത്തരവാദിത്തമാണെന്നും കേരളം വിശദമായ മെമ്മോറാണ്ടം
നല്‍കണമെന്നും വയനാട് കളക്ടറേറ്റില്‍ നടന്ന അവലോകനയോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
താന്‍ പല വിഷമങ്ങളും നേരിട്ട് കണ്ടിട്ടുണ്ട്. തനിക്ക് അവരുടെ അവസ്ഥ മനസിലാകും. ദുരന്തബാധിതര്‍ ഒറ്റയ്ക്കല്ല. കേന്ദ്രം കേരളത്തിനൊപ്പമാണ്. പുനരധിവാസം ഉള്‍പ്പടെയുള്ള എല്ലാ സഹായങ്ങളും നല്‍കും. നൂറ് കണക്കിനാളുകളുടെ സ്വപ്നങ്ങളാണ് തകര്‍ന്നത്. കേന്ദ്രത്തിന് കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്യും. നാശനഷ്ടങ്ങളെ സംബന്ധിച്ച് കേരളം വിശദമായ മെമ്മോറാണ്ടം സമര്‍പ്പിക്കണം. എത്ര വീടുകള്‍ തകര്‍ന്നു, എത്രയൊക്കെ പേരെ ദുരന്തം ബാധിച്ചു എന്നൊക്കെ മെമ്മോറാണ്ടത്തില്‍ വേണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഈ മെമ്മോറാണ്ടം ലഭിക്കുന്നതിനനുസരിച്ചായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക.
അരമണിക്കൂറോളം നീണ്ട അവലോകനയോഗത്തില്‍ പ്രധാനമന്ത്രിക്കൊപ്പം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, മുഖ്യമന്ത്രി പിണറായി വിജയന്, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, ഒ.ആര്.കേളു, എ.കെ.ശശീന്ദ്രന്, കെ.രാജന്, ടി.സിദ്ദീഖ് എംഎല്‍എ, ചീഫ് സെക്രട്ടറി ഡോ.വി.വേണു, ഡിജിപി ഷേഖ് ദര്‍വേശ് സാഹിബ് എന്നിവരും പങ്കെടുത്തു. ചീഫ് സെക്രട്ടറി വേണുവാണ് ദുരന്തത്തെ കുറിച്ചുള്ള സമഗ്ര ചിത്രം പ്രധാനമന്ത്രിക്ക് മുന്നില്‍ വിശദീകരിച്ചു. വയനാട്ടിലേത് അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാനം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. മുണ്ടക്കൈ, ചൂരല്‍മല പ്രദേശവാസികളുടെ പുനരധിവാസമാണ് സംസ്ഥാന സര്‍ക്കാര്‍ പ്രധാനമായി ആവശ്യപ്പെടുന്നത്. കഴിഞ്ഞദിവസം, ആഭ്യന്തര
മന്ത്രാലയം നിയോഗിച്ച ഒന്‍പതംഗ സമിതിക്ക് മുന്‍പിലും ഇക്കാര്യങ്ങള്‍ സംസ്ഥാനം അവതരിപ്പിച്ചിരുന്നു.
പിന്നീട് പ്രധാനമന്ത്രി തിരികെ ഹെലിക്കോപ്ടറില്‍ കണ്ണൂരില്‍ എത്തിയ ശേഷം ന്യൂഡല്‍ഹിക്ക് മടങ്ങി.