തിരുവള്ളൂര്‍: വര്‍ഷങ്ങളായി സമ്പാദ്യക്കുടുക്കയില്‍ കരുതി വെച്ച തുക മുഴുവന്‍ വയനാട് ദുരന്തബാധിതര്‍ക്ക് കൈമാറി കുരുന്നുകള്‍ മാതൃകയായി. അല്‍ ബിര്‍ സ്കൂളുകളുടെ കീഴില്‍ വയനാട് ദുരന്തബാധിതര്‍ക്കായി ഒരുക്കുന്ന ‘ബൈത്തുല്‍ ബിര്‍’ പദ്ധതിയിലേക്കാണ് കാഞ്ഞിരാട്ടുതറ അല്‍ബിര്‍ സ്കൂളിലെ വിദ്യാര്‍ഥികളായ മുഹമ്മദ്, നൈസ, മെന്‍ഹ മെഹദിന് എന്നിവര്‍
തങ്ങളുടെ സമ്പാദ്യം മാറ്റിവെച്ചത്. ദുരന്തബാധിതരെ സഹായിക്കാനുള്ള കുഞ്ഞുമനസ്സുകളുടെ ആഗ്രഹത്തിനൊപ്പം അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്നു. മേമുണ്ട വരപ്പുറത്ത് സിയാദിന്റെയും റീഹയുടെയും മകനാണ് മുഹമ്മദ്. കാക്കുനി വടക്കയില്‍ റിയാസിന്റെയും അന്‍സിലയുടെയും മക്കളാണ് നൈസയും മെന്‍ഹ മെഹ്ദിനും.
