വടകര: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ വടകരയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ പോളി ടെക്നിക്കല്‍
കോളജില്‍ 12-ാം തിയതി തിങ്കളാഴ്ച സ്പോട്ട് അഡ്മിഷന് നടക്കും. കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എഞ്ചിനീയറിങ്ങ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങ് എന്നീ ത്രിവത്സര ഡിപ്ലോമ കോഴ്സുകളിലേക്ക് 30 ഓളം സീറ്റുകളിലേക്കാണ് ഒഴിവുള്ളത്. www.polyadmission.org എന്ന സൈറ്റ് മുഖേന നിലവില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും പുതുതായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാത്തവര്‍ www.polyadmission.org എന്ന അഡ്മിഷന് പോര്‍ട്ടലിലെ ഹോം പേജില്‍ ലഭ്യമായിട്ടുള്ള വണ്‍ ടൈം രജിസ്ട്രേഷന് എന്ന ലിങ്ക് വഴി രജിസ്ട്രേഷന് പൂര്‍ത്തിയാക്കി ഓണ്‍ ലൈനായി ഫീസ് അടച്ചതിന് ശേഷം ലഭിക്കുന്ന രജിസ്ട്രേഷന് നമ്പര്‍ ഉപയോഗിച്ച് കാന്‍ഡിഡേറ്റ് ലോഗിന്‍ ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. വണ്‍ ടൈം രജിസ്ട്രേഷന്
ചെയ്തതിന് ശേഷം കോളജില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം ഉണ്ടായിരിക്കും. വിശദ വിവരങ്ങള്‍ക്ക് 9497840006, 9847979857 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

