വടകര: ബംഗ്ലാദേശിലെ ഹിന്ദു വംശഹത്യക്കെതിരെ ഹിന്ദു ഐക്യവേദി വടകര താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തില്‍ വടകരയില്‍ പ്രതിഷേധാഗ്നി സംഘടിപ്പിച്ചു. പ്രകടനത്തിന് ശേഷം നടന്ന പൊതുയോഗത്തില്‍ ജില്ലാ വര്‍ക്കിങ്ങ് പ്രസിഡന്റ്
സി.പി.കൃഷ്ണന് മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് പ്രസിഡന്റ് കെ.കെ.പവിത്രന് അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് പി.കെ.സുരേഷ് ആമുഖ പ്രഭാഷണം നടത്തി. താലൂക്ക് ജനറല്‍ സെക്രട്ടറി രാകേഷ് മാണിക്കോത്ത് സ്വാഗതവും താലൂക്ക് ജനറല്‍ സെക്രട്ടറി കെ.കെ.വിനോദന്‍ നന്ദിയും പറഞ്ഞു.
