വടകര: മടപ്പള്ളി ഗവ.കോളജ് വിദ്യാര്‍ഥി സംഘടനയായ ‘മടപ്പള്ളി ഓര്മ’ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒന്നാം
ഗഡുവായി അര ലക്ഷം രൂപ കൈമാറി. വയനാട്,വിലങ്ങാട് പ്രദേശങ്ങളിലെ ദുരിതബാധിതര്‍ക്ക് വേണ്ടി സ്വരൂപിച്ച തുക രജിസ്ട്രേഷന് വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് കൈമാറി. ചടങ്ങില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ മുഖ്യാതിഥി ആയി. മടപ്പള്ളി ഓര്മ പ്രസിഡണ്ട് വടയക്കണ്ടി നാരായണന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. പി.കെ.മനോജ് കുമാര്‍, ട്രഷറര്‍ സന്തോഷ് കുറ്റിയില്‍, കോര്‍ഡിനേറ്റര്‍ ടി.ടി.മോഹനന്, വൈസ് പ്രസിഡന്റ് സന്തോഷ് മുല്ലപ്പള്ളി, പി.കെ.ബബിത, എം.സി.സത്യന് തുടങ്ങിയവര്‍ സംസാരിച്ചു. വരുംദിവസങ്ങളില്‍ കൂടുതല്‍ ഫണ്ട് സ്വരൂപിച്ച് ദുരിതാശ്വാസനിധിയിലേക്ക്
കൈമാറാനാണ് സംഘടന ലക്ഷ്യമിടുന്നത്.

