വടകര: വടകര ടൗണിന്റ പല ഭാഗങ്ങളിലായി നടക്കുന്ന അനധികൃത മത്സ്യ വില്പനക്കെതിരെ നടപടി എടുക്കാത്തത്തിലും
വ്യാപകമായി മത്സ്യബൂത്തുകള്‍ അനുവദിക്കാനുള്ള നീക്കത്തിലും പ്രതിഷേധിച്ചു മുനിസിപ്പല്‍ ഓഫിസ് മാര്‍ച്ചും ധര്‍ണയും നടത്താന്‍ എസ്ടിയു വടകര ടൗണ്‍ മത്സ്യ മാര്‍ക്കറ്റ് കണ്വെന്ഷന് തീരുമാനിച്ചു. ഫെഡറേഷന് ജില്ലാ പ്രസിഡന്റ് കെ.പി.അബ്ദുല്‍ കരീം ഉദ്ഘാടനം ചെയ്തു. പി.പി.നിസാര്‍ അധ്യക്ഷത വഹിച്ചു. മത്സ്യതൊഴിലാളി ക്ഷേമ നിധി ബോര്‍ഡില്‍ അടക്കേണ്ട അംശാദായം കുത്തനെ വര്‍ധിപ്പിച്ച നടപടി പുന_പരിശോധിക്കണമെന്നും അനുബന്ധ തെഴിലാളികള്‍ക്ക് ആവശ്യമായ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കണമെന്നും കണ്വെന്ഷന് ആവശ്യപ്പെട്ടു.
ജില്ലാ സെക്രട്ടറി ഗഫൂര്‍ കപ്പക്കല്‍, സി.എം.കരീം, ഒ.എം.അഷ്റഫ്, മുഹാജിര്‍, കെ.എം.മുജീബ്, കെ.പി.റഫിക്, പി.പി.ജാഫര്‍,
സാജിത്.എന്‍, ഷംസീര്‍ വി., തുടങ്ങിയവര്‍ പ്രസംഗിച്ചു

ജില്ലാ സെക്രട്ടറി ഗഫൂര്‍ കപ്പക്കല്‍, സി.എം.കരീം, ഒ.എം.അഷ്റഫ്, മുഹാജിര്‍, കെ.എം.മുജീബ്, കെ.പി.റഫിക്, പി.പി.ജാഫര്‍,
