കോഴിക്കോട്: വിലങ്ങാട് ഉരുള്‍ പൊട്ടല്‍ ദുരന്തം പുറത്ത് അറിഞ്ഞതിനേക്കാള്‍ വ്യാപ്തി ഉള്ളതും ഭയാനകവുമാണെന്ന്
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. വലിയ ഒരു അപകടത്തിന്റെ നിഴലിലാണ് ആളുകള്‍ ഇവിടെ ജീവിക്കുന്നത്. ആളപായം ചുരുങ്ങിയത് അല്‍ഭുതപ്പെടുത്തുന്നുവെന്നും വിലങ്ങാട് സന്ദര്‍ശിച്ച വി.ഡി.സതീശന് പറഞ്ഞു. വീടുകള്‍ നഷ്ടപ്പെട്ടവര്‍ ഉണ്ട്, കേട് പാടുകള്‍ സംഭവിച്ചവര്‍ ഉണ്ട്. ഇവരെ എല്ലാം പുനഃരധിവസിപ്പിക്കുകയും സുരക്ഷിതമാക്കുകയും വേണം. ഇത് നമ്മുടെയെല്ലാം ഉത്തരവാദിത്വമാണ്. കൂടാതെ ദുരന്ത മേഖലയില്‍ കഴിയുന്നവരെ മാറ്റി പാര്‍പ്പിക്കുക കൂടി ചെയ്യണം. ഈ കാര്യത്തില്‍ സര്‍ക്കാറുമായി സഹകരിക്കുമെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു. ഷാഫി പറമ്പില്‍ എംപി 20 വീടുകള്‍ നിര്‍മിക്കും എന്‍ പറഞ്ഞിട്ടുണ്ട് കൂടുതല്‍ വീടുകള്‍ ചെയ്യണമെങ്കില്‍ അതിനും തയ്യാറാണ്. ഈ കാര്യ എംപിയുമായി ചര്‍ച്ച ചെയ്യും. വിലങ്ങാട്ടെ
ജനതയുടെ ദുരിതങ്ങള്‍ ഗവണ്മെന്റിന് മുന്നില്‍ എത്തിക്കുമെന്നും വി.ഡി.സതീശന് പറഞ്ഞു.
കെ.പ്രവീണ്‍കുമാര്‍, എന്‍.വേണു, പാറക്കല്‍ അബ്ദുള്ള, സൂപ്പി നരിക്കാട്ടേരി, മോഹനന് പാറക്കടവ്, ഐ.മൂസ, കെ.പി.രാജന്, സന്ധ്യ കരണ്ടോട്, അച്യുതന് പുതിയെടുത്ത്, കെ.ബാല നാരായണന് തുടങ്ങിയവര്‍ പ്രതിപക്ഷ നേതാവിനൊപ്പം ഉണ്ടായിരുന്നു.