കല്‍പ്പറ്റ: വയനാട്ടില്‍ പലയിടത്തും ഭൂമിക്കടിയില്‍നിന്ന് വലിയ മുഴക്കവും പ്രകമ്പനവും അനുഭവപ്പെട്ടതായി പ്രദേശവാസികള്‍.
ഇന്ന് രാവിലെ വൈത്തിരി, ബത്തേരി താലൂക്കുകളിലെ ചില പ്രദേശങ്ങളിലാണ് സംഭവം. വൈത്തിരി, പൊഴുതന, വെങ്ങപ്പള്ളി, നെന്മേനി, അമ്പലവയല്‍ പഞ്ചായത്തുകളിലെ പ്രദേശങ്ങളില്‍ വലിയ മുഴക്കവും നേരിയ കുലുക്കവും റിപ്പോര്‍ട്ട് ചെയ്തു.
പൊഴുതന പഞ്ചായത്തിലെ പടിപ്പറമ്പ്, അമ്പുകുത്തി, അമ്പലവയല്‍ എന്നിവിടങ്ങളില്‍ നല്ല കുലുക്കം അനുഭവപ്പെട്ടു. ജനങ്ങള്‍ പരിഭ്രാന്തിയിലായി. അമ്പലവയല്‍ എടക്കല്‍ ജിഎല്‍പി സ്കൂളിന് അവധി നല്കി. വൈത്തിരി താലൂക്കില്‍ സുഗന്ധഗരി പ്രദേശത്തും അച്ചൂരാനം വില്ലേജ് ഉള്‍പ്പെടുന്ന സേട്ടുകുന്ന് പ്രദേശത്തും വലിയ കുലുക്കവും മുഴക്കവും അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പറയുന്നു.
ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സംഭവം സ്ഥിരീകരിച്ചു. ഉരുള്‍പൊട്ടലുമായി സംഭവത്തിന് ബന്ധമില്ലെന്നാണ് വിധഗ്ധര്‍ പറയുന്നത്. ഇടിവെട്ടിയതാണെന്നാണ് നാട്ടുകാര്‍ ആദ്യം കരുതിയത്. ഉഗ്ര ശബ്ദത്തിന് പിന്നാലെ കുലുക്കം അനുഭവപ്പെടുകയും
ചെയ്തതോടെ ജനം പരിഭ്രാന്തരായി വീടുകളില്‍ നിന്ന് പുറത്തേക്കോടി. റവന്യൂ അധികൃതര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. എടക്കലില്‍ നിന്ന് ആളുകളെ മാറ്റിപാര്‍പിക്കാന്‍ നിര്‍ദേശം നല്കി