കൊച്ചി: വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ നടന് മോഹന്‍ലാലിനെയും സൈന്യത്തെയും അധിക്ഷേപിച്ച യൂട്യൂബര്‍
ചെകുത്താന് എന്ന പേരില്‍ അറിയപ്പെടുന്ന അജു അലക്സി അറസ്റ്റില്‍. ആശുപത്രിയില്‍ പോകുമ്പോള്‍ യൂണിഫോമിട്ടിറങ്ങുന്ന ആളുടെ പേരാണ് മോഹന്‍ലാല്‍ എന്ന രീതിയിലായിരുന്നു ഇയാളുടെ അധിക്ഷേപിച്ചത്. അമ്മ സംഘടന നല്കിയ പരാതിയിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
സോഷ്യല്‍ മീഡിയയില്‍ ഏത് ഐഡിയില്‍ നിന്നും മോശമായി ആരെയെങ്കിലും ചീത്ത വിളിക്കുകയോ അവരുടെ ഫാമിലിയെ പറയുന്നവര്‍ക്കും ഏല്ലാം ഇനി പരാതിപ്പെട്ടാല്‍ 24 മണിക്കൂറിനുള്ളില്‍ ഇതായിരിക്കും അവസ്ഥയെന്ന് പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. മോഹന്‍ലാല്‍ എന്ന താരത്തിനെതിരെ നിരന്തരമായി മോശം പദപ്രയോഗം നടത്തുകയും അദ്ദേഹത്തിനെതിരെ വ്യക്തിപരമായി മോശമായി സംസാരിക്കുന്നതും ഇയാള്‍ക്ക് പതിവായിരുന്നു. ഇതിനെതിരെ
അമ്മ സംഘടന കൊടുത്ത പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ബാദുഷ കൂട്ടിച്ചേര്‍ത്തു.