പാരീസ്: ഒളിന്പിക്സ് പുരുഷ വിഭാഗം 57 കിലോഗ്രാം ഗുസ്തിയിൽ ഇന്ത്യയുടെ അമൻ സെഹ്റാവത്തിന് വെങ്കലം. പോർട്ടറിക്കോയു
ടെ ഡാരിയൻ ക്രൂസിനെ തകർത്താണ് ഈ ഇരുപത്തിയൊന്നുകാരൻ മെഡൽ നേടിയത്. ഇന്ത്യയുടെ ആറാം മെഡലാണിത്.
ഡാരിയൻ ക്രൂസിനെ 13-5 നാണ് ഇന്ത്യൻ താരം കീഴടക്കിയത്. ആദ്യ നീക്കങ്ങളിൽ പോർട്ടറിക്കോ താരം മുന്നിലെത്തിയെങ്കിലും അമൻ ശക്തമായി തിരിച്ചുവരികയായിരുന്നു.
പ്രീ ക്വാർട്ടറിലും ക്വാർട്ടറിലും തകർപ്പൻ വിജയങ്ങളോടെ മുന്നേറിയ അമൻ ജപ്പാന്റെ റെയ് ഹിഗൂച്ചിയോടു സെമി ഫൈനലിൽ പരാജയപ്പെട്ടിരുന്നു. പാരീസ് ഒളിമ്പിക്സില്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ആദ്യ മെഡലാണിത്.

പാരിസിലെത്തിയ ഇന്ത്യൻ ഗുസ്തി സംഘത്തിലെ ഏക പുരുഷനാണ് അമൻ. അൽബേനിയയുടെ മുൻ ലോക ചാമ്പ്യനായ സെലിംഖാൻ അബക്കറോവിനെ 12-0ത്തിനും ഉത്തര മാസിഡോണിയയുടെ വ്ലാദിമിർ എഗോറോവിനെ 10-0ത്തിനും അമൻ തകർത്തെറിഞ്ഞിരുന്നു. എന്നാൽ സെമിയിൽ ഹിഗൂച്ചി നേടിയ ലീഡ് മറികടക്കാനും മത്സരത്തിലേക്ക് തിരിച്ചുവരാനും അമന് സാധിച്ചില്ല.