നാദാപുരം: നാദാപുരത്തിനടുത്ത് ഉമ്മത്തൂരിൽ ഭ്രാന്തൻ നായയുടെ കടിയേറ്റ് ആറു പേർക്ക് പരിക്ക്. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് പേപ്പട്ടിയുടെ വിളയാട്ടം നടന്നത്. തൊടുവയിൽ അബ്ദുള്ള, കടവത്തൂരിലെ ചെറുവയിൽ ഹലീമ ,
പാറക്കടവിലെ കുന്നത്ത് അബ്ദുള്ള, ചെക്യാട് സന ഫാത്തിമ തയ്യുള്ളതിൽ, റിംന, സുജ്ന എന്നിവർക്കുമാണ് പരിക്കേറ്റത്. ഇവരെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
