ആയഞ്ചേരി: ആയഞ്ചേരി ഗ്രാമ പഞ്ചായത്തിലെ മംഗലാട് സബ്സെൻ്റർ നിർമ്മാണത്തിന് സൗജന്യമായി 4 സെൻ്റ് സ്ഥലം കൂടി അധികമായി നൽകുന്നതിൻ്റെ സമ്മതപത്രം എം.എ മൂസ വാർഡ് മെമ്പർ എ. സുരേന്ദ്രന് കൈമാറി. 2019ൽ നാല് സെൻ്റ് സൗജന്യമായി
ഇതിന് വേണ്ടി കൈമാറിയിരുന്നു. സെൻ്റിന് 2 ലക്ഷം രൂപമാർക്കറ്റ് റേറ്റുള്ള കണ്ണായ സ്ഥലമാണ് നൽകുന്നത്. നിലവിലെ സാഹചര്യത്തിൽ സബ് സെൻ്ററുകൾ ഹെൽത്ത് ആൻ്റ് വെൽനസ് കേന്ദ്രങ്ങളാക്കി

മാറ്റുന്നതിന് സ്ഥല പരിമിധി കാരണം പ്രയാസപ്പെട്ടപ്പെട്ട വിഷയം സൂചിപ്പിച്ചപ്പോഴാണ് എം.എ മൂസ ഇതിന് സമ്മതമറിയിച്ചത്. പ്രദേശവാസികൾക്ക് ഏറെ ഗുണപ്രഥമാവുന്നതോടൊപ്പം ആധുനിക രീതിയിലുള്ള കെട്ടിടവും സ്റ്റാഫിനെയും ലഭിക്കും എന്നതാണ് വെൽനസ് കേന്ദ്രങ്ങളുടെ പ്രത്യേകത. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഏറ്റവും വേഗത്തിൽ ഫണ്ട് ലഭ്യമാക്കി കെട്ടിടം നിർമ്മിക്കാൻ ശ്രമിക്കുമെന്ന് വാർഡ് മെമ്പർ പറഞ്ഞു. ജീവകാരുണ്യ മേഖലകളിൽ സമാനതകളില്ലാത്ത പ്രവർത്തമാണ് എം.എ മൂസ ചെയ്യുന്നത്. പാവപ്പെട്ടവർക്ക് വീടും സ്ഥലവും നൽകൽ, ജീവകാരുണ്യ പ്രവർത്തനം, കുടിവെള്ളം, റോഡ് നിർമ്മാണം, നിത്യരോഗികൾക്കുള്ള ഗുളികകൾ ഉൾപ്പെടെ നൽകുന്നതിന് യാതൊരു മടിയും കാട്ടാറില്ല എന്നതാണ് ഇദ്ദേഹത്തെ
വേറിട്ടതാക്കുന്നതെന്നും മെമ്പർ പറഞ്ഞു.പനയുള്ളതിൽ അമ്മത്ഹാജി, കുളങ്ങരത്ത് നാരായണക്കുറുപ്പ്, അക്കരോൽ അബ്ദുള്ള, എം.എം മുഹമ്മദ് , ഇ.പി കുഞ്ഞബ്ദുളള ,നൗഷാദ് തുപ്പനാരി, എം.എ നസീർ തുടങ്ങിയവർ സംബന്ധിച്ചു.
