വിലങ്ങാട്: ഉരുള്‍പൊട്ടല്‍ മൂലം സംഭവിച്ച കാര്‍ഷിക നാശനഷ്ടം വിലയിരുത്തി അര്‍ഹമായ ആനുകൂല്യങ്ങള്‍ കര്‍ഷകര്‍ക്ക്
ലഭ്യമാക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. ഉരുള്‍പൊട്ടല്‍ പോലുള്ള പ്രകൃതിദുരന്തങ്ങള്‍ നേരിടുന്നതിനും കൃഷി നാശം ഉണ്ടായ കര്‍ഷകര്‍ക്ക് അര്‍ഹമായ ആനുകൂല്യം ലഭ്യമാക്കുന്നതിനും ക്രിയാത്മകമായി സര്‍ക്കാര്‍ ഇടപെടും. ഇത് കൂടിയാലോചിക്കുന്നതിനായി പതിമൂന്നാം തിയതി ഉന്നതതല യോഗം ചേരുന്നുണ്ട്. ഉരുള്‍പൊട്ടല്‍ ഉണ്ടായ മേഖലകളിലെ കൃഷിനാശം കൃത്യമായി വിലയിരുത്തി അതിന് അടിസ്ഥാനമാക്കിയായിരിക്കും അര്‍ഹമായ ആനുകൂല്യം കൃഷിക്കാര്‍ക്ക് ലഭ്യമാക്കുകയെന്ന് മന്ത്രി പറഞ്ഞു. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ കൃഷി വകുപ്പ് ആരംഭിച്ചു കഴിഞ്ഞു. എത്രയും പെട്ടെന്ന് തന്നെ കൃഷിക്കാര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ട നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. മന്ത്രി പി പ്രസാദ്
കൂട്ടിച്ചേര്‍ത്തു.
ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷം വിലങ്ങാട് സെന്റ് ജോര്‍ജ് സ്കൂളില്‍ കൃഷി, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുള്ള യോഗത്തില്‍ മന്ത്രി സംബന്ധിച്ചു. കൃഷി നാശത്തിന്റെ അപേക്ഷ ഈ മാസം 30 വരെ സമര്‍പിക്കാം. കൃഷി നാശം ഉണ്ടായ ഏരിയകളില്‍ പരിശോധന നടത്തിയതിനുശേഷം നാശത്തിന്റെ അളവ് തിട്ടപ്പെടുത്തി കര്‍ഷകര്‍ക്ക് അര്‍ഹമായ ആനുകൂല്യം ലഭ്യമാക്കും. അപേക്ഷ സമര്പിക്കുമ്പോള് അതിനോടൊപ്പം സമര്‍പിക്കേണ്ട രേഖകളുടെ കാര്യത്തില്‍ കര്‍ഷകരെ സഹായിക്കുന്ന നിലപാടായിരിക്കും സര്‍ക്കാര്‍ കൈക്കൊള്ളുക. അപേക്ഷയോടൊപ്പം സമര്‍പ്പിക്കുന്ന രേഖകളില്‍ സാധ്യമായി ഇളവുകള്‍ സര്‍ക്കാര്‍ നല്‍കും. ഉരുള്‍പൊട്ടല്‍ മൂലം കൃഷി നാശം സംഭവിച്ച ഭൂമി
കൃഷിയോഗ്യമാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിനായി ആവശ്യമായ പരിശോധനകള്‍ കൃഷിവകുപ്പും റവന്യൂ വകുപ്പും ചേര്‍ന്ന് നടത്തേണ്ടതാണ്.