മേപ്പാടി: വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായ നാല് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. രക്ഷൗദാത്യ സംഘവും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ സൂചിപ്പാറ – കാന്തന്‍പാറ ഭാഗത്തുനിന്നാണ് നാല് മൃതദേഹങ്ങളും
കണ്ടെത്തിയത്.
ദുരന്തം നടന്ന് പതിനൊന്നാം ദിവസത്തിലാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. ഇതോടെ ആകെ മരണം 408 ആയി. ഇനിയും നൂറിലധികം പേരെ കണ്ടെത്താനുണ്ട്. ആറ് സോണുകളായി തിരിച്ചാണ് ഇന്നത്തെ പരിശോധന. ഇതില്‍ ഏറ്റവും പ്രയാസകരമായ മേഖലയായായ സൂചിപ്പാറ – കാന്തന്‍പാറയിലാണ് ‘മൂന്ന് മൃതദേഹങ്ങളും ഒരു ശരീരഭാഗവും കണ്ടത്. ഇതിന് മുമ്പ് ഇവിടെ ആരും തെരച്ചില്‍ നടത്തിയില്ലെന്ന് തോന്നുന്നു. കാരണം കാണുന്ന സൈഡില്‍ തന്നെയാണ് എല്ലാ ബോഡിയും കിടക്കുന്നത്. ഇവിടെ നല്ലപോലെ മണമുണ്ട്. സമീപത്ത് ചിലപ്പോള്‍ വേറെയും മൃതദേഹങ്ങള്‍ ഉണ്ടായേക്കാമെന്ന് പരിശോധനക്കെത്തിയവര്‍ സംശയം പ്രകടിപ്പിച്ചു.
അതേസമയം, ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മുണ്ടക്കൈ അങ്ങാടിക്ക് സമീപം രണ്ടിടങ്ങളില്‍ പരിശോധന
നടത്തുകയാണ്. പൊലീസ് നായയെ എത്തിച്ചാണ് പരിശോധന. ചെളി അടിഞ്ഞുകൂടിയ പ്രദേശത്ത് തെരച്ചില്‍ ദുഷ്കരമാണ്. മണ്ണുമാന്തി യന്ത്രങ്ങളും ഇവിടേക്ക് എത്തിക്കാന്‍ ശ്രമിക്കുകയാണ്. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായി പതിനൊന്നാം ദിവസമായി ഇന്ന് പ്രദേശത്ത് ജനകീയ തെരച്ചിലാണ് നടക്കുന്നത്