പേരാമ്പ്ര: ഇടപെട്ടമേഖലകളിലെല്ലാം അസാമാന്യമായ ഊർജ്ജം പ്രസരിപ്പിച്ച പ്രക്ഷോഭകാരിയായിരുന്നു അവള നാരായണനെന്ന് സിപിഐ സംസ്ഥാന എക്സി.അംഗം ടി.വി ബാലൻ പറഞ്ഞു. ഏതെങ്കിലും ഒരു മേഖലയിൽ ഒതുക്കി നിർത്താവുന്നതല്ല അദ്ദേഹത്തിൻറെ കഴിവുകൾ. പ്രക്ഷോഭകാരി, വികസന നായകൻ സാധാരണക്കാരന്റെ അവകാശങ്ങൾക്ക് വേണ്ടി സന്ധിയില്ലാതെ പോരാടിയ കമ്മ്യൂണിസ്റ്റ് തുടങ്ങിയ വിശേഷണങ്ങളെല്ലാം ആവളക്ക് ചേരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മഠത്തിൽ മുക്കിൽ ആവള അനുസ്മരണത്തിന്റെ ഭാഗമായി പതാക ഉയർത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ സിപിഐ ജില്ലാ എക്സി. അംഗം ആർ ശശി, മണ്ഡലം സെക്രട്ടറി സി ബിജു,കൊയിലോത്ത് ഗംഗാധരൻ, ധനേഷ് കാരയാട്,
ബിനീഷ് ബി .ബി , കെ നാരായണക്കുറുപ്പ് എന്നിവർ സംസാരിച്ചു. ചെറുവണ്ണൂർ ലോക്കലിൽ 35 കേന്ദ്രങ്ങളിൽ പ്രഭാതഭേരിയും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടന്നു. അനുസ്മരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്ന പ്രകടനവും പൊതുയോഗവും പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ മാറ്റിവെക്കുകയായിരുന്നു.
