വടകര: ഗവൺമെന്റ് ജില്ല ആശുപത്രി കേന്ദ്രികരിച്ചു രൂപം കൊണ്ട വടകര സി എച്ച് സെന്റർ ആറാം വാർഷിക പരിപാടി 7 ദിവസം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കാൻ വടകര സി എച്ച് സെന്റർ ന്യൂ ഓഡിറ്റോറിയത്തിൽ
വെച്ച് ചേർന്ന് വർക്കിങ് കമ്മിറ്റിയുടെയുടെയും വിവിധ വിംങ്കളുടെയും ഗൾഫ് ചാപ്റ്റർ പ്രതിനിധികളുടെയും ‘ജനറൽ മീറ്റ്’ തീരുമാനിച്ചു . ഏഴുദിവസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ സൗജന്യ ജീവിത ശൈലി രോഗ നിർണയക്യാമ്പ് , വളണ്ടിയർ മാർക്കുള്ള ട്രോമോ കെയർ ട്രെയിനിങ് ക്യാമ്പ് , വനിതാ വിംങ് സംഗമം , ഗൾഫ് ചാപ്റ്റയ്സ് മീറ്റ് ,

ശുചീകരണ പരിപാടി തുടങ്ങിയവ സംഘടിപ്പിക്കും. ആഗസ്റ്റ് 20 മുതൽ 27 വരെ നടക്കുന്ന വാർഷിക പരിപാടിയോടനുബന്ധിച്ച് ഒരാഴ്ച വടകര സി.എച്ച് സെന്റർ മെഡിക്കൽ ഷോപ്പിൽ 25% ഡിസ്കൗണ്ട് നൽകും. വടകര സി.എച്ച് സെന്റർ പുതിയ കെട്ടിടവും അതിൽ സംവിധാനിച്ച ഫർമസി, മെഡിക്കൽ ലാബ്, ഫിസിയോ തെറാപ്പി കൗണ്സിലിംങ് സെന്റർ
സമുച്ഛയം ഉദ്ഘാടനം നടന്നതിന്റെ ഒന്നാം വാർഷികം കൂടിയാണ് ആഗസ്റ്റ് 20. വടകര സി എച്ച് സെന്റർ ന്യൂ ഓഡിറ്റോറിയത്തിൽ വെച്ച നടന്ന ‘ജനറൽ മീറ്റിൽ’ വടകര സി എച്ച് സെന്റർ ചെയർമാൻ പാറക്കൽ അബ്ദുള്ള സാഹിബ് ഉദ്ഘാടനം ചെയ്തു .

നിർധനരായ സ്ഥിരം മരുന്ന് കഴിക്കുന്ന രോഗികൾക്ക് മാസത്തിൽ 1000 രൂപ വീതം ഒരു വർഷത്തേക്ക് സഹായം നൽകുന്ന മെഡി ചലഞ്ജ് വടകര സി എച്ച് സെന്റർ തുടക്കം കുറിച്ചിട്ടുണ്ട്. ‘ജനറൽ മീറ്റിൽ’ വൈ: ചെയർമാൻ ഒ.കെ കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുറഹിമാൻ മക്ക സ്വാഗതം പറഞ്ഞു . സെക്രട്ടറി പിഎം മുസ്തഫ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു . വൈസ് ചെയർമാൻ പി കെ സി റഷീദ് വാർഷിക പരിപാടി പ്രഖ്യാപനം നടത്തി. ഇബ്രാഹിം മുറിച്ചാണ്ടി (ദുബയ്) മുസമ്മിൽ (ഖത്തർ ),കല്ലിയോട്ട് മൂസ്സ ഹാജി (ബഹ്റൈൻ)ശംസുദ്ധീൻ കടമേരി (അബുദാബി ) അഷ്റഫ് (ഫുജൈറ ) പി.മുഹമ്മദ് (റിയാദ് )യാസീൻ വടകര , ശംസുദ്ധീൻ കെ.പി , എസ്.കെ നാസർ ആശംസകൾ നേർന്നു സംസാരിച്ചു.പി.കെ.സി അഫ്സൽ ,
പി.സഫിയ, ആയിഷ ഉമ്മർ,താഴമ്പത്ത് കുഞ്ഞാലി ,നമ്പൂരിക്കണ്ടി അബൂബക്കർ ഹാജി എന്നിവർ പ്രസംഗിച്ചു. ഷുഹൈബ് തങ്ങൾ പ്രാർത്ഥന നടത്തി , ട്രഷറർ പി.പി ചെക്കനാജി നന്ദി പറഞ്ഞു.വടകര സി എച്ച് സെന്റർ മെഡി ചാലഞ്ചിലേക്ക് അബുദാബി ചാപ്റ്ററിന്റെ ചെയർമാൻ ശറഫുദ്ധീൻ കടമേരി, ഉമ്മർ മണിയൂർഎന്നിവർ ചേർന്ന് വടകര സി എച്ച് സെന്റർ ചെയർമാൻ പാറക്കൽ അബ്ദുല്ല സാഹിബിന് കൈമാറി.
