വിലങ്ങാട്: മനുഷ്യസാധ്യമായ എല്ലാ ഇടപെടലും നടത്തി നഷ്ട്ടപ്പെട്ടത് തിരിച്ചുതരുമെന്ന് വിലങ്ങാട് വീടുകളും ഉപജീവനമാര്‍ഗവും നഷ്ടപ്പെട്ടവരോട് റവന്യു മന്ത്രി കെ.രാജന്. ‘എന്താണോ നഷ്ടപ്പെട്ടത് അത് തിരിച്ചുനല്‍കുന്ന
പാക്കേജിനെക്കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കൂടുതല്‍ മനുഷ്യജീവനുകള്‍ നഷ്ട്ടപ്പെട്ടില്ല എന്നതൊഴിച്ചാല്‍ വിലങ്ങാടിലുണ്ടായ തകര്‍ച്ച വലുതാണ്,’ ഉരുള്‍പൊട്ടല്‍ ഉണ്ടായ വിലങ്ങാട്, മഞ്ഞചീളി, ഉരുട്ടി പാലം, പന്നിയേരി, കൂറ്റല്ലൂര്‍ ഉന്നതികള്‍, സമീപം നരിപ്പറ്റ ഗ്രാമപഞ്ചായത്തില്‍പ്പെട്ട വായാട് ഉന്നതി എന്നീ സ്ഥലങ്ങള്‍ വെള്ളിയാഴ്ച നേരില്‍ സന്ദര്‍ശിച്ചശേഷം മന്ത്രി പറഞ്ഞു.
വിലങ്ങാടുണ്ടായ ഉരുള്‍പൊട്ടലിനെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്താന്‍ ജിയോളജിസ്റ്റ്, ഹൈഡ്രോളജിസ്റ്റ്, സോയില്‍ കണ്‍സര്‍വേഷനിസ്റ്റ്, ഹസാര്‍ഡ് അനലിസ്റ്റ് എന്നിവരടങ്ങിയ നാലംഗസംഘം അടുത്താഴ്ച്ച വിലങ്ങാടെത്തും. സംഘത്തിന്റെ
റിപ്പോര്‍ട്ട് ലഭിച്ചശേഷമാകും തകര്‍ച്ച നേരിട്ട സ്ഥലങ്ങളില്‍ തുടര്‍താമസം സാധ്യമാകുമോ എന്നത് തീരുമാനിക്കുക. അതിനു മുന്‍പ് പ്രദേശത്ത് ഡ്രോണ്‍ സര്‍വ്വേ നടത്തും.
വായാട് ഉരുള്‍പൊട്ടലില്‍ പാലം തകര്‍ന്ന് ഒറ്റപ്പെട്ട ഇടത്തേക്ക് അടിയന്തിരമായി പാലം നിര്‍മ്മിക്കണമെന്ന് നാട്ടുകാര്‍ പറഞ്ഞതനുസരിച്ചു മന്ത്രി സ്ഥലത്തുവെച്ച് വൈദ്യുതിമന്ത്രി കെ കൃഷ്ണന്‍കുട്ടിയുമായി ബന്ധപ്പെട്ടു. പാലം പണി ഉടന്‍ തുടങ്ങുമെന്ന് ഉറപ്പുനല്‍കി. കെഎസ്ഇബിയുടെ അധീനതയിലുള്ള പാലത്തിന് പകരം താല്‍ക്കാലിക പാലമാണ് ഇപ്പോള്‍ ഉള്ളത്.
വിലങ്ങാട് സെന്റ് ജോര്‍ജ് ഹൈസ്കൂളിലെ ക്യാമ്പ് സന്ദര്‍ശിച്ച റവന്യു മന്ത്രി ഉരുള്‍പൊട്ടലില്‍ മരണപ്പെട്ട കുളത്തിങ്കല്‍
മാത്യുവിന്റെ വീട്ടിലെത്തി സര്‍ക്കാര്‍ കൂടെയുണ്ടെന്ന് ഉറപ്പ്നല്‍കി.
വാണിമേല്‍ ഗ്രാമപഞ്ചായത്തിലെ 9,10,11 വാര്‍ഡുകള്‍, നരിപ്പറ്റ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് മൂന്ന് എന്നിവിടങ്ങളില്‍ ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ റേഷന്‍ സൗജന്യമായി നല്‍കും.
ഇ കെ വിജയന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗവാസ്, വാണിമേല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സുരയ്യ, നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി മുഹമ്മദലി, തദ്ദേശസ്ഥാപനങ്ങളിലെ മറ്റ് ജനപ്രതിനിധികള്‍, ലാന്റ് റവന്യൂ കമ്മീഷണര്‍ ഡോ. എ കൗശികന്, ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്, വടകര ആര്‍ഡിഒ പി അന്‍വര്‍ സാദത്ത്, ഡെപ്യൂട്ടി കളക്ടര്‍ (ദുരന്തനിവാരണം) എസ് സജീദ്, വടകര തഹസില്‍ദാര്‍ എം ടി സുഭാഷ്ചന്ദ്രബോസ്, വാണിമേല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി
കെ കെ വിനോദന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ അനുഗമിച്ചു.