കോഴിക്കോട്: ഓണം ആഘോഷങ്ങളുടെ ഭാഗമായി ഖാദി വസ്ത്രങ്ങള്‍ക്ക് പ്രത്യേക വിലക്കുറവ് പ്രഖ്യാപിച്ച് കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ്. ഓഗസ്റ്റ് എട്ട് മുതല്‍ സെപ്റ്റംബര്‍ 14 വരെ റിബേറ്റ് ലഭിക്കും. കോഴിക്കോട് ചെറൂട്ടിറോഡിലെ ഖാദി ഗ്രാമസൗഭാഗ്യ ഷോറൂമിലെ ഖാദി മേളയിലും, വടകര, ബാലുശ്ശേരി, കൊയിലാണ്ടി, പയ്യോളി, ഓര്‍ക്കാട്ടേരി, ആയഞ്ചേരി
എന്നിവിടങ്ങളിലെ കേരള ഖാദിബോര്‍ഡിന്റെ ഖാദി ഗ്രമാസൗഭാഗ്യ, ഖാദി സൗഭാഗ്യ ഷോറൂമുകളിലുമാണ് റിബേറ്റ് ലഭിക്കുക. സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് പര്‍ച്ചേസിനുള്ള സൗകര്യവും ഖാദി ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്. കൂടാതെ ആഴ്ചതോറുമുള്ള നറുക്കെടുപ്പിലൂടെ ആകര്‍ഷകമായ സമ്മാന പദ്ധതിയും നടപ്പിലാക്കിയിട്ടുണ്ട്.
