കുറ്റ്യാടി: വയനാട് ജില്ലയിലെ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കരുത്ത് പകരാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുഴുവന്‍ സ്കോളര്‍ഷിപ്പ് തുകയും സംഭാവന ചെയ്ത് തളീക്കര എല്‍പി സ്കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥി അലൈന സി.എസ് മാതൃകയായി. സ്കൂളില്‍ നടന്ന പിടിഎ ജനറല്‍ ബോഡി യോഗത്തിലാണ് അലൈന സംഭാവനയുമായി മുന്നോട്ട് വന്നത്.
യോഗം വാര്‍ഡ് മെമ്പര്‍ എം.ടി.കുഞ്ഞബ്ദുല്ല ഉദ്ഘാടനം ചെയ്തു. നവാസ് കൊടുമ അധ്യക്ഷനായി. ബോധവല്‍ക്കരണ ക്ലാസിന് ബിപിസി പവിത്രന് നേതൃത്വം നല്കി. എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ തരുണ്‍ കൃഷ്ണ, എല്‍എസ്എസ് വിജയികളായ യാമിന് ബിന്‍ അനസ്, മുഹമ്മദ് യാസിദ്, ജൂഡോ ബ്ലാക് ബെല്‍റ്റ് നേടിയ റഫീഖ് സി എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. പ്രജിത എം സ്വാഗതവും ഷിബിന്‍ദാസ് നന്ദിയും പറഞ്ഞു.