വടകര: വിലങ്ങാട് ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി കോഴിക്കോട് ചേവായൂര്‍ പ്രസന്റേഷന് ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ഥികള്‍ സംഭരിച്ച കിറ്റുകള്‍ ഷാഫി പറമ്പില്‍ എംപിയുടെ ഓഫീസിനു കൈമാറി. സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലീനയുടെ നിര്‍ദേശപ്രകാരം എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ കെ.സജിത, വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഷൈമി, അധ്യാപകന് ഷിബു, വിദ്യാര്‍ഥികളായ വിനായക്, ഹിന ഹബീബ, ലെഫ്ലില് അന്‍സാര്‍ എന്നിവര്‍ ചേര്‍ന്നാണ് കിറ്റുകള്‍ കൈമാറിയത്. എംപിയെ പ്രതിനിധീകരിച്ച് ബി.വേണുഗോപാല്‍ കിറ്റുകള്‍ ഏറ്റുവാങ്ങി.