കൊയിലാണ്ടി: വയനാട് മുണ്ടകൈ, ചൂരല്‍ മല പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായപ്പോള്‍ മൃതദേഹങ്ങള്‍ കൂട്ടമായി സംസ്കരിച്ച കൊയിലാണ്ടി സേവാഭാരതി പ്രവര്‍ത്തകരെ ആദരിച്ചു. മേപ്പാടി മാരിയമ്മന്‍ കോവില്‍ ക്ഷേത്രത്തിന്റെ ശ്മശാന ഭൂമിയിലാണ് സേവാഭാരതി ചിത ഒരുക്കിയത്. കൊയിലാണ്ടി സേവാഭാരതിയുടെ രണ്ട് ആംബുലന്‍സുകളും അഞ്ച് സംസ്കരണ യൂണിറ്റും ദുരന്ത മുഖത്ത് ദിവസങ്ങളോളം ഉണ്ടായിരുന്നു. ദേശീയ തലത്തില്‍ ശ്രദ്ധ പിടിച്ച് പറ്റിയ പ്രവര്‍ത്തനമായിരുന്നു സേവാഭാരതിയുടെത്. നടേരി ഒറ്റക്കണ്ടം അച്ചുതന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പ്രശാന്ത് അണേല, അനൂപ് അരിക്കുളം, സുനില്‍ കുമാര്‍ തിരുവങ്ങൂര്‍, ശ്രീനിവാസന് മുത്താമ്പി, സി.എബിന്, കെ എം അരുണ്‍ , കുഞ്ഞിരാമന് ഒറ്റക്കണ്ടം, പുരുഷോത്തമന്, എന്‍ ഷിജു, അഭിഷേക് തിരുവങ്ങൂര്‍ എന്നിവരാണ് ചിതാഗ്നി പ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്
ബിജെപി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങ് ജില്ല പ്രസിഡന്റ് വി കെ സജീവന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എസ്.ആര്.ജയ്കിഷ് അധ്യക്ഷത വഹിച്ചു. നടേരി ഒറ്റക്കണ്ടം അച്ചുതന്, ബിജെപി ജില്ല ട്രഷറര്‍ വി കെ ജയന്, സ്റ്റേറ്റ് കൗണ്‍സില്‍ മെമ്പര്‍ വായനാരി വിനോദ്, ജില്ല കമ്മറ്റി അംഗം അഡ്വ വി.സത്യന്, മണ്ഡലം ജനറല്‍ സെക്രട്ടിമാരയ കെ.വി.സുരേഷ്, അഡ്വ :എ.വി.നിധിന്, വൈസ് പ്രസിഡന്റ് വി.കെ. മുകുന്ദന് എന്നിവര്‍ സംസാരിച്ചു.