വടകര: സഫ്ദര്‍ ഹാഷ്മി നാട്യസംഘം മാതൃഭൂമിയുമായി സഹകരിച്ച് നടത്തുന്ന വ ഫെസ്റ്റിന് നാളെ തുടക്കം. ഫെസ്റ്റിന്റെ ബ്രോഷര്‍
പ്രകാശനം പത്മശ്രീ മീനാക്ഷി ഗുരുക്കള്‍ നിര്‍വഹിച്ചു. ഏഷ്യന്‍ സോഫ്റ്റ് ബേസ് ബോള്‍ ഗെയിംസ് ചാമ്പ്യന്‍ഷിപ്പ് നേടിയ ഇന്ത്യന്‍ ടീം അംഗം അമന്യ എം.കെയ്ക്ക് നല്‍കിയായിരുന്നു പ്രകാശനം. സംഘാടക സമിതി ചെയര്മാന് പി.സി രാജേഷ്, കണ്‍വീനര്‍ കെ.ബിനുകുമാര്‍, എ.പി ഷാജിത്ത്, പി.എം വിനു, ഷിജു.ആര് എന്നിവര്‍ സംബന്ധിച്ചു.
17 മുതല്‍ 22വരെ വടകര മുനിസിപ്പല്‍ പാര്‍ക്കില്‍ നടക്കുന്ന ഫെസ്റ്റിന്റെയും അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ പറഞ്ഞു. കഥ, കവിത, തിരക്കഥ ക്യാമ്പുകള്‍ക്ക് 13 വയസിനു മുകളിലുള്ളവര്‍ക്ക് റജിസ്ട്രര്‍ ചെയ്യാം. റജിസ്ട്രേഷന് ലിങ്ക്: https://vaa.blakcoffee.in/