വാണിമേല്‍: ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം പൊതുജനാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ‘ഹെല്‍ത്തി
കേരള’ പരിപാടിയുടെ ഭാഗമായി ശുചിത്വ പരിശോധന നടത്തി. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തും ഹോട്ടല്‍, കൂള്‍ബാര്‍ എന്നിവിടങ്ങളിലും ഭക്ഷണപാനീയ വിതരണ കേന്ദ്രങ്ങളിലും പരിശോധന നടന്നു. കേന്ദ്ര പുകയില നിയന്ത്രണ നിയമം പാലിക്കാത്ത സ്ഥാപനങ്ങളില്‍ നിന്ന് 4200 രൂപ പിഴ ഈടാക്കി. ഇതര സംസ്ഥാന തൊഴിലാളികളെ ആരോഗ്യ-ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെ താമസിപ്പിക്കുന്ന നാലു കെട്ടിട ഉടമകള്‍ക്ക് നോട്ടീസ് നല്കി. 10,000 രൂപ പിഴയടക്കാന്‍ നിര്‍ദ്ദേശിച്ചു. പരപ്പുപാറ, കുങ്കന്നിരവ്, ഭൂമിവാതുക്കല്‍ പ്രദേശങ്ങളിലെ 16 സ്ഥലങ്ങളിലാണ് പരിശോധന
നടത്തിയത്. മഞ്ഞപ്പിത്ത രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അല്ലാത്ത പക്ഷം കേരള പൊതുജനാരോഗ്യ നിയമം – 2023 പ്രകാരം നടപടികള്‍ സ്വീകരിക്കുമെന്നും മെഡിക്കല്‍ ഓഫീസര്‍ ഡോ: സഫര്‍ ഇഖ്ബാല്‍ മുന്നറിയിപ്പു നല്കി.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ജയരാജിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പി.വിജയരാഘവന്, ചിഞ്ചു.കെ.എം എന്നിവര്‍ പങ്കെടുത്തു.


ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ജയരാജിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പി.വിജയരാഘവന്, ചിഞ്ചു.കെ.എം എന്നിവര്‍ പങ്കെടുത്തു.