Wednesday, June 18, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

പി.ബാലന്‍ മാസ്റ്റര്‍ക്ക് ഓര്‍മപ്പൂക്കള്‍ അര്‍പിച്ച് നാട്

June 11, 2025
in പ്രാദേശികം
A A
പി.ബാലന്‍ മാസ്റ്റര്‍ക്ക് ഓര്‍മപ്പൂക്കള്‍ അര്‍പിച്ച് നാട്
Share on FacebookShare on Twitter

 

വടകര: പ്രമുഖ സോഷ്യലിസ്റ്റ് ദാര്‍ശനികനും ശാസ്ത്ര പ്രചാരകനുമായിരുന്ന പി.ബാലന്‍ മാസ്റ്റുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ ഓര്‍മപ്പൂക്കള്‍ അര്‍പിച്ച് നാട്. രാവിലെ പുതുപ്പണത്തെ സ്മൃതികുടീരത്തില്‍ സ്മാരക സമിതിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി. വടകരയിലെ സാമൂഹിക-സാംസ്‌കാരികരംഗത്തെ നിറ സാന്നിധ്യമായിരുന്ന ബാലന്‍ മാസ്റ്റര്‍ക്ക് സ്മരണാഞ്ജലി അര്‍പിക്കാന്‍ നിരവധി പേരെത്തി. തുടര്‍ന്ന് നടന്ന അനുസ്മരണ യോഗത്തില്‍ മണലില്‍ മോഹനന്‍, എടയത്ത് ശ്രീധരന്‍, മനയത്ത് ചന്ദ്രന്‍, ഇ.പി.ദാമോദരന്‍, ടി.ശ്രീനിവാസന്‍, കെ.പി.ചന്ദ്രശേഖരന്‍, പി.പി.രാജന്‍, സി.കുമാരന്‍, അടിയേരി രവീന്ദ്രന്‍, വി.പി. രമേശന്‍, പി.എം. രമേശന്‍, പി.പി. നാണു, എം.ശങ്കരന്‍, വി. ഷല്‍നേഷ്, സി.പി.ചന്ദ്രന്‍, കെ.വി. വത്സലന്‍, ശ്രീജേഷ് നാഗപ്പള്ളി, എ.കെ. പ്രദീപന്‍ എന്നിവര്‍ സംസാരിച്ചു.
വൈകീട്ട് നാലിന് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന അനുസ്മരണസമ്മേളനം ശാസ്ത്രസാഹിത്യപരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ടി.പി.കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്യും. ‘വികലമാക്കപ്പെടുന്ന ചരിത്രപാഠങ്ങള്‍’ എന്ന വിഷയത്തില്‍ പി.എന്‍.ഗോപീകൃഷ്ണന്‍ പി.ബാലന്‍ സ്മാരക പ്രഭാഷണം നടത്തും. അനുസ്മരണ സമ്മേളനത്തില്‍ മനയത്ത് ചന്ദ്രന്‍, എം.കെ.ഭാസ്‌കരന്‍, ബി.സുരേഷ്ബാബു, പുറന്തോടത്ത് സുകുമാരന്‍, കെ.കെ.മഹമൂദ് തുടങ്ങിയവര്‍ പ്രസംഗിക്കും.

RECOMMENDED NEWS

41 ദിവസത്തെ പൂജ മുടങ്ങാതെ ചെയ്യാൻ കഴിയണം; ഗോപന്‍ സ്വാമിയുടെ കുടുംബം ഹൈക്കോടതിയിലേക്ക്

5 months ago

സിപിഎമ്മിന്റേത് കള്ളപ്രചാരണമെന്ന് കോണ്‍ഗ്രസ്

2 weeks ago
കുന്നുമ്മല്‍ എഇഒ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

കുന്നുമ്മല്‍ എഇഒ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

3 weeks ago
ഊരത്ത് നൊട്ടിക്കണ്ടി ക്ഷേത്രത്തില്‍ ഭരതനാട്യം അരങ്ങേറ്റം ഇന്ന്

ഊരത്ത് നൊട്ടിക്കണ്ടി ക്ഷേത്രത്തില്‍ ഭരതനാട്യം അരങ്ങേറ്റം ഇന്ന്

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal