കൊയിലാണ്ടി: പോസ്റ്റ്മാനെ ആക്രമിച്ച കേസിലെ പ്രതി റിമാന്റില്‍. പെരുവട്ടൂര്‍ കാക്രാട്ട് കുന്ന് ഉജ്ജ്വല്‍ ഉണ്ണി (23)യെയാണ്
റിമാന്റ് ചെയ്തത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് കുറുവങ്ങാട് ഹെല്‍ത്ത് സെന്ററിനു സമീപത്ത് കത്തുകള്‍ വിതരണം ചെയ്യാന്‍ സൈക്കിളില്‍ പോവുകയായിരുന്ന അഖില്‍ എസ് ദേവരാജിനെ ബൈക്കില്‍ എത്തിയ പ്രതി സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് ചവിട്ടുകയും ഹെല്‍മറ്റ് കൊണ്ട് തലക്കടിക്കുകയുമായിരുന്നു. കൊയിലാണ്ടി സിഐ ശ്രീലാല്‍ ചന്ദ്രശേഖരന്, എസ്ഐ ആര്.വി ബിജു, ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മജിസ്ട്രേറ്റ് രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു.

