തിരുവള്ളൂർ: പുതിയ അക്കാഡമിക് വർഷത്തിൽ ഹൈടെക് ടർഫ് കോർട്ട് നിർമ്മിച്ചാണ് വിദ്യാർഥികളെ സ്വീകരിക്കാൻ സൗമ്യത മെമ്മോറിയൽ യു.പി സ്കൂൾ ഒരുങ്ങുന്നത്. മാനേജർ സത്യൻ ചാലോത്ത് ആണ് ഏകദേശം 20 ലക്ഷത്തോളം രൂപ ചെലവഴിച്ച് സ്കൂൾ ഗ്രൗണ്ടിൽ മനോഹരമായ ആർട്ടിഫിഷ്യൽ ഗ്രാസ്സ് കൊണ്ട് കുട്ടികൾക്ക് വേണ്ടി ടർഫ് കോർട്ട്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/02/clearvision-kk.jpeg?resize=600%2C600&ssl=1)
ഒരുക്കിയിരിക്കുന്നത്. തിരുവള്ളൂർ ഗ്രാമപഞ്ചായത്തിലെ ചാനിയം കടവാണ് ഈ മനോഹരമായ സ്കൂളും ടർഫ് കോർട്ടും സ്ഥിതി ചെയ്യുന്നത്. മെയ് 26 ന് സന്തോഷ് ട്രോഫി കേരള ക്യാപ്റ്റൻ അർജുൻബാലകൃഷ്ണൻ സ്കൂളിലെ ടർഫ് കോർട്ട് ഉദ്ഘാടനം ചെയ്ത് കുട്ടികൾക്ക് സമർപ്പിക്കുകയാണ്.