വടകര: എഐടിയുസി നേതാവ് വി.ആര്.രമേശ് (76) അന്തരിച്ചു. വൈദ്യുതി ബോര്‍ഡില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ആയിരുന്നു. കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് ഫെഡറേഷന് സംസ്ഥാന സെക്രട്ടറിയായും എഐടിയുസി ജില്ലാ വൈസ് പ്രസിഡന്റായും വടകര മണ്ഡലം സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. നിരവധി ട്രേഡ് യൂണിയനുകളുടെ ഭാരവാഹിയായിരുന്നു. ഭൗതികശരീരം മൂന്നു മണി വരെ നാരായണ നഗറില്‍ പെട്രോള്‍ പമ്പിന് പിറകിലെ വീട്ടില്‍ പൊതുദര്‍ശനത്തിനു വെക്കും. തുടര്‍ന്ന് പുതിയാപ്പിലെ തറവാട്ട് വീട്ട് വളപ്പില്‍ സംസ്കരിക്കും
ഭാര്യ: കാഞ്ചന. മക്കള്‍: കമല്‍ (ഖത്തര്‍), രാഹുല്‍ (സ്കോട് ലാന്‍ഡ്), കവിത (കണ്ണൂര്‍). മരുമക്കള്‍: ഡോ. അമിത് (കണ്ണൂര്‍), ഹര്‍മിയ (പയ്യോളി), തുഷാര (കോഴിക്കോട്). സഹോദരങ്ങള്‍: പരേതനായ രാജേന്ദ്രന് (അഞ്ചരക്കാണ്ടി), രവീന്ദ്രന് (വടകര), ഡോ.വി.ആര്.സുരേഷ് (ശങ്കര്‍ ക്ലിനിക് വടകര), ഉമേഷ് (വടകര), സതീഷ്കുമാര്‍ (വടകര),ജയപ്രകാശ് (വടകര), ജയശീല (ചെമ്മരത്തൂര്‍), ജയലത (എലത്തൂര്‍), ഷീജ (ഡെല്‍ഹി).