Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

ട്രെയിനില്‍ നിന്ന് പുഴയിലേക്ക് ചാടി അധ്യാപിക ജീവനൊടുക്കി

June 4, 2025
in കേരളം
A A
ട്രെയിനില്‍ നിന്ന് പുഴയിലേക്ക് ചാടി അധ്യാപിക ജീവനൊടുക്കി
Share on FacebookShare on Twitter

 

ചാലക്കുടി: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് അധ്യാപിക പുഴയിലേയ്ക്കു ചാടി ജീവനൊടുക്കി. ചാലക്കുടി തിരുത്തിപ്പറമ്പ് ഉപ്പത്തിപ്പറമ്പില്‍ പരേതനായ സുബ്രന്റെയും തങ്കയുടെയും മകളും പന്തളം സ്വദേശി കോഴിമല വടക്കേചെരുവില്‍ ജയപ്രകാശിന്റെ ഭാര്യയുമായ സിന്ധു (43) ആണ് മരിച്ചത്. ചെറുതുരുത്തി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സോഷ്യോളജി അധ്യാപികയാണ്.
നിലമ്പൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ നിന്നാണു ബുധനാഴ്ച സന്ധ്യയോടെ പുഴയിലേയ്ക്കു ചാടിയത്. അഗ്‌നിശമന സേനയുടെ സ്‌കൂബ ടീം നടത്തിയ തെരച്ചലില്‍ ഏകദേശം 3 മണിക്കൂറിനു ശേഷം അഞ്ചു കിലോമീറ്റര്‍ അകലെയാണു മൃതദേഹം കണ്ടെത്തിയത്. നിലമ്പൂരില്‍ നിന്നു കോട്ടയത്തേയ്ക്കു പോകുകയായിരുന്നു ട്രെയിന്‍. റെയില്‍വേ പാലം എത്തിയപ്പോള്‍ അധ്യാപിക പെട്ടെന്നു ട്രെയിനിന്റെ വാതിലിലൂടെ പുഴയിലേയ്ക്കു ചാടുകയായിരുന്നു. എട്ടു വര്‍ഷമായി ഗവ. സ്‌കൂള്‍ അധ്യാപികയായ ഇവര്‍ മൂന്നു ദിവസം മുന്‍പാണു ചെറുതുരുത്തി സ്‌കൂളില്‍ ജോലിയില്‍ പ്രവേശിച്ചത്. നേരത്തെ കോഴിക്കോട് ഫറോക്ക് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപികയായിരുന്നു. ചെറുതുരുത്തിയില്‍ നിന്നു ജോലി കഴിഞ്ഞു മടങ്ങുമ്പോഴാണു പുഴയിലേയ്ക്കു ചാടിയത്.
ഡിവൈഎസ്പി പി.സി.ബിജുകുമാര്‍, എസ്ഐ ഋഷിപ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമല്ല. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേയ്ക്കു മാറ്റി. മകള്‍: തീര്‍ഥ (നാലാം ക്ലാസ് വിദ്യാര്‍ഥിനി).

RECOMMENDED NEWS

റിപ്പബ്ലിക് ദിനാഘോഷം: ജില്ലയില്‍ മന്ത്രി മുഹമ്മദ് റിയാസ് പതാകയുയര്‍ത്തും

5 months ago
കുടുംബാന്തരീക്ഷം സൗഹൃദമാക്കിയാല്‍ കുട്ടികള്‍ ലഹരിതേടി പോകില്ല: ഡിവൈഎസ്പി ഹരിപ്രസാദ്

കുടുംബാന്തരീക്ഷം സൗഹൃദമാക്കിയാല്‍ കുട്ടികള്‍ ലഹരിതേടി പോകില്ല: ഡിവൈഎസ്പി ഹരിപ്രസാദ്

2 months ago
താമരശേരിയിലെ വിദ്യാര്‍ഥി സംഘര്‍ഷം: ഗുരുതരമായി പരിക്കേറ്റ പത്താംക്ലാസുകാരന്‍ മരിച്ചു

കുറ്റകൃത്യവും പരീക്ഷാഫലവും തമ്മില്‍ എന്തുബന്ധം?; ഷഹബാസ് വധക്കേസ് പ്രതികളുടെ ഫലം തടഞ്ഞതിനെ വിമര്‍ശിച്ച് ഹൈക്കോടതി

3 weeks ago
ചോറോട് ഈസ്റ്റ് എടക്കണ്യാറത്ത് മീത്തല്‍ മന്ദി അന്തരിച്ചു

ചോറോട് ഈസ്റ്റ് എടക്കണ്യാറത്ത് മീത്തല്‍ മന്ദി അന്തരിച്ചു

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal