Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വടകര ലീഗില്‍ ഗ്രൂപ്പ് പോര് മുറുകുന്നു; ലോഡ്ജില്‍ യോഗം ചേര്‍ന്നത് വിവാദമായി

June 3, 2025
in പ്രാദേശികം
A A
Share on FacebookShare on Twitter

വടകര: തദ്ദേശ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിയിരിക്കെ വടകരയിലെ മുസ്ലീം ലീഗില്‍ ഗ്രൂപ്പ് പോര് വീണ്ടും മുറുകുന്നു. ടൗണ്‍ കമ്മിറ്റിയിലെ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തില്‍ വടകരയിലെ ലോഡ്ജില്‍ യോഗം ചേര്‍ന്നത് വിവാദമായി.
ടൗണ്‍ കമ്മിറ്റി പ്രസിഡന്റിനെയും കൂട്ടരേയും ഉന്നമിട്ട് ലോഡ്ജില്‍ നടന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി എം.പി.അബ്ദുള്‍കരീം, വൈസ് പ്രസിഡന്റും മുനിസിപ്പല്‍ പ്രതിപക്ഷ നേതാവുമായ വി.കെ.അസീസ്, ട്രഷറര്‍ പി.കെ.സി.റഷീദ്, ടൗണ്‍ ജോയിന്റ് സെക്രട്ടറിയും എംഐ സഭാ സെക്രട്ടറിയുമായ വി.ഫൈസല്‍, മുന്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ പി.വി.അന്‍സാര്‍, ടൗണ്‍ പ്രവര്‍ത്തക സമിതി അംഗങ്ങളായ ആന്റിക് അഷ്‌റഫ്, കെ.ടി.യൂനുസ്, എംഐ സഭ ഭാരവാഹി വി.ഷബീര്‍ തുടങ്ങി ഇരുപതോളം പേരാണ് പുതിയ സ്റ്റാന്റ് പരിസരത്തെ ലോഡ്ജില്‍ ഒത്തുകൂടിയത്. യോഗം നടക്കുന്നതറിഞ്ഞ് മറുപക്ഷത്തെ ഒരു കൂട്ടം നേതാക്കളും പ്രവര്‍ത്തകരും സംഘടിതരായെത്തിയത് ലോഡ്ജ് പരിസരത്ത് ബഹളത്തിനിടയാക്കി. അപ്പോഴേക്കും യോഗം തീരുമാനം കൈക്കൊണ്ടിരുന്നു. പാര്‍ട്ടിയുടെ ടൗണ്‍ ജനറല്‍ കൗണ്‍സില്‍ യോഗം വിളിച്ച് ചേര്‍ക്കാനാണ് തീരുമാനം. ഇത്തരമൊരു ജനറല്‍ കൗണ്‍സില്‍ യോഗം ചേര്‍ന്ന് ടൗണ്‍ കമ്മിറ്റി പ്രസിഡന്റിനെയും കൂട്ടരേയും നീക്കം ചെയ്യാനാണ് ആലോചന നടക്കുന്നത്. ജനറല്‍ കൗണ്‍സിലില്‍ മറുപക്ഷത്തിന് ഭൂരിപക്ഷമുള്ളതിനാല്‍ കാര്യം നടക്കുമെന്നാണ് കണക്ക്കൂട്ടല്‍.
ലോഡ്ജില്‍ യോഗം ചേര്‍ന്നത് പുറത്തറിഞ്ഞതോടെ ലീഗ് അണികളാകെ രോഷാകുലരാണ്. മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള ഗ്രൂപ്പ് പോര് പാര്‍ട്ടിക്ക് തിരിച്ചടിയാവുമെന്ന വിമര്‍ശനം ശക്തമാണ്. പാര്‍ട്ടിയോട് ആഭിമുഖ്യമുള്ള വാട്‌സാപ്പ് ഗ്രൂപ്പുകളിലാകെ ഇതു സംബന്ധിച്ച് കടുത്ത വാദപ്രതിവാദമാണ് നടക്കുന്നത്.
ലീഗിന്റെ മേല്‍നോട്ടത്തിലുള്ള എംഐ (മനാറുല്‍ ഇസ്ലാം) സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പ് നല്ല രീതിയില്‍ അവസാനിച്ചതിനാല്‍ വിഭാഗീയത കെട്ടടങ്ങിയെന്നാണ് അണികള്‍ കരുതിയിരുന്നത്. ഗ്രൂപ്പുകാര്‍ പരസ്പര ധാരണയില്‍ എത്തിയതോടെയാണ് എംഐ സഭ തെരഞ്ഞെടുപ്പ് വിജയകരമായി പൂര്‍ത്തിയായത്. എന്നാല്‍, തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആഴ്ചകള്‍ പിന്നിടുമ്പോഴേക്കും വിഭാഗീയത വീണ്ടും രൂക്ഷമായിരിക്കുകയാണ്. എംഐ സഭ തെരഞ്ഞെടുപ്പിന് വേണ്ടി ഭിന്നഗ്രൂപ്പുകാര്‍ കൈകോര്‍ത്ത് സ്ഥാനങ്ങള്‍ വീതിച്ചെടുത്തത് മറ്റു നേതാക്കള്‍ക്കു ദഹിച്ചിട്ടില്ല. ഇതില്‍ പലരും രോഷം പ്രകടിപ്പിക്കുകയുണ്ടായി. ഇതിന് ശമനം കണ്ടെത്തുന്നതിനു വേണ്ടിയാണ് ലോഡ്ജില്‍ യോഗം ചേര്‍ന്നതും അടുത്തുതന്നെ പാര്‍ട്ടിയുടെ കൗണ്‍സില്‍ യോഗം ചേരുമെന്ന തീരുമാനം കൈക്കൊണ്ടതും. ഇതിലൂടെ ചിലരെ സ്ഥാനത്ത് നിന്ന് നീക്കുകയാണ് ലക്ഷ്യം.
വടകര നഗരസഭയിലെ വാര്‍ഡ് വിഭജനം സംബന്ധിച്ച് പരാതിയുള്ള സാഹചര്യത്തില്‍ നിയമനടപടി കൈക്കൊള്ളാന്‍ ലീഗ് ഓഫീസില്‍ ചേര്‍ന്ന യുഡിഎഫ്-ആര്‍എംപിഐ യോഗം തീരുമാനമെടുത്തിരുന്നു. ഇത്തരമൊരു യോഗം ലീഗ് ഓഫീസില്‍ ചേര്‍ന്നതിന് പിന്നാലെയാണ് ഒരു വിഭാഗം നേതാക്കള്‍ നേരെ ലോഡ്ജില്‍ പോയി യോഗത്തില്‍ പങ്കെടുത്തത്. എന്നാല്‍ ലോഡ്ജില്‍ ചേര്‍ന്നത് ഗ്രൂപ്പ് യോഗമല്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ ലീഗിനെ കൂടുതല്‍ ഊര്‍ജസ്വലമാക്കാനുള്ള കാര്യങ്ങളാണ് ചര്‍ച്ച ചെയ്തതെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കി. വാക്ക് പോര് മുറുകിയ സാഹചര്യത്തില്‍ പാര്‍ട്ടി ആഭിമുഖ്യമുള്ള വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിന്‍ ഓണ്‍ലിയാക്കിയാതായാണ് ഒടുവിലത്തെ വിവരം.

 

RECOMMENDED NEWS

സിപിഎം ജില്ലാസമ്മേളനം: പൊതുസമ്മേളന നഗരിയില്‍ പതാക ഉയര്‍ന്നു

5 months ago
മുട്ടുങ്ങല്‍ വിഡിഎല്‍പി സ്‌കൂള്‍ കെട്ടിടോദ്ഘാടനം 12ന്

മുട്ടുങ്ങല്‍ വിഡിഎല്‍പി സ്‌കൂള്‍ കെട്ടിടോദ്ഘാടനം 12ന്

2 months ago
കുറിഞ്ഞാലിയോട് പുത്തൂക്കണ്ടി മീത്തല്‍ കുമാരന്‍ അന്തരിച്ചു

കുറിഞ്ഞാലിയോട് പുത്തൂക്കണ്ടി മീത്തല്‍ കുമാരന്‍ അന്തരിച്ചു

4 months ago
അഴിയൂരില്‍ വനിതാ ഓവര്‍സിയറെ ജീവനക്കാരന്‍ അധിക്ഷേപിച്ചെന്ന് പരാതി; ഭരണസമിതി യോഗത്തില്‍ ബഹളം

അഴിയൂരിലേത് എസ്ഡിപിഐ സ്‌പോണ്‍സേഡ് പൊറാട്ട് നാടകമെന്ന് ജനകീയ മുന്നണി

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal