Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home സാംസ്‌കാരികം

കുന്നുമ്മല്‍ ക്ഷേത്രോത്സവത്തിന് വ്യാഴാഴ്ച സമാപനം

June 3, 2025
in സാംസ്‌കാരികം
A A
കുന്നുമ്മല്‍ ക്ഷേത്രോത്സവത്തിന് വ്യാഴാഴ്ച സമാപനം
Share on FacebookShare on Twitter

കക്കട്ടില്‍: മെയ് 31 ന് ക്ഷേത്രം തന്ത്രി തരണനല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ കൊടിയേറിയ കുന്നുമ്മല്‍ ക്ഷേത്രോത്സവം ജൂണ്‍ 5 ന് വ്യാഴാഴ്ച രാവിലെ ആറാട്ടോടെ സമാപിക്കും. ബുധനാഴ്ച വൈകീട്ട് പള്ളിവേട്ടയക്ക് എഴുന്നള്ളത്ത് നടക്കും.
ക്ഷേത്രം നവീകരണ കലശവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ മെയ് 27 നാണ് ആരംഭിച്ചത്. ക്ഷേത്രചടങ്ങുകള്‍, പ്രഭാഷണങ്ങള്‍, ഇളനീര്‍ വരവ്, തായമ്പക, ഓട്ടന്‍തുള്ളല്‍, സോപാന സംഗീതം മുതലായവ നടന്നു. വി.ടി. ജീനചന്ദ്രന്‍ പി.കെ.വേണുഗോപാലന്‍, ശ്രീലത കല്ലമ്പാട്, ആദര്‍ശ്
മുചുകുന്ന് തുടങ്ങിയവര്‍ പ്രഭാഷണവും, മുചുകുന്ന് പത്മനാഭന്‍ & പാര്‍ട്ടി ഓട്ടംതുള്ളലും ചന്ദ്രശേഖര്‍ മാരാര്‍ വയനാട് (സോപാനസംഗീത സംസ്ഥാന പുരസ്‌കാര ജേതാവ്) സോപാന സംഗീതവും അവതരിപ്പിച്ചു.
-ഇ.ആനന്ദന്‍

RECOMMENDED NEWS

കൈവശം ആറു ലിറ്റര്‍ മാഹി മദ്യം; യുവാവ് എക്‌സൈസ് പിടിയില്‍

കൈവശം ആറു ലിറ്റര്‍ മാഹി മദ്യം; യുവാവ് എക്‌സൈസ് പിടിയില്‍

2 weeks ago
ആടിപ്പാടിയെത്തി കുരുന്നുകള്‍; ഇനി പഠനം തുടങ്ങാം

ആടിപ്പാടിയെത്തി കുരുന്നുകള്‍; ഇനി പഠനം തുടങ്ങാം

6 days ago
ജൽജീവൻ ഇഴയുന്നു. ജനപ്രതിനിധികൾ പ്രതിഷേധിച്ചു

ജൽജീവൻ ഇഴയുന്നു. ജനപ്രതിനിധികൾ പ്രതിഷേധിച്ചു

3 months ago
സോഷ്യലിസ്റ്റ് വിദ്യാര്‍ഥി ജനത: സ്‌നേഹില്‍ ശശി ജില്ലാ പ്രസിഡന്റ്

സോഷ്യലിസ്റ്റ് വിദ്യാര്‍ഥി ജനത: സ്‌നേഹില്‍ ശശി ജില്ലാ പ്രസിഡന്റ്

2 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal