വടകര: കുരിയാടിയില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് അപകട ഭീഷണിയില്‍. 5 വര്‍ഷം മുമ്പ് സ്ഥാപിച്ച വിളക്ക് ഒരു
വര്‍ഷത്തിലധികമായി കത്താറില്ല. കുരിയാടി ഫിഷറീസ് ഓഫീസിന് സമീപത്താണ് ഇതുള്ളത്. ഇതിനോട് ചേര്‍ന്ന കളിസ്ഥലത്ത് വൈകുന്നേരങ്ങളില്‍ പ്രദേശത്തെ മുഴുവന്‍ കുട്ടികളും കളിക്കാനുണ്ടാകും. ഫിഷറീസ് ഓഫീസില്‍ പല കാര്യങ്ങള്‍ക്കായി നൂറ് കണക്കിന് ആളുകളാണ് വരുന്നത്. അത് കൊണ്ട് തന്നെ ഇത് വീണാല്‍ ആളപായ സാധ്യത കൂടുതലാണ്. ഈ ഹൈമാസ്റ്റ് ലൈറ്റ് സംരക്ഷിക്കാന്‍ വേണ്ട നടപടി അധികൃതരില്‍ നിന്നുണ്ടാകണമെന്ന് കുരിയാടി വാര്‍ഡ്
കോണ്‍ഗ്രസ് കമ്മറ്റി യോഗം ആവശ്യപ്പെട്ടു വാര്‍ഡ് പ്രസിഡന്റ് കെ.പ്രശാന്തന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ്
സതീശന്‍ കുരിയാടി, രാജീവന്‍.കെ, ദീപക് എന്‍.വി, ദിനേശന്‍.എന്‍, ഷൈജു എന്‍.വി, സുര്‍ജിത്ത് കെ.വി തുടങ്ങിയവര്‍ സംസാരിച്ചു


സതീശന്‍ കുരിയാടി, രാജീവന്‍.കെ, ദീപക് എന്‍.വി, ദിനേശന്‍.എന്‍, ഷൈജു എന്‍.വി, സുര്‍ജിത്ത് കെ.വി തുടങ്ങിയവര്‍ സംസാരിച്ചു
