Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ദേശീയപാത നിര്‍മാണത്തിലെ തെറ്റായ പ്രവണതകളോട് ഒത്തുതീര്‍പ്പില്ല: മന്ത്രി മുഹമ്മദ് റിയാസ്

June 3, 2025
in പ്രാദേശികം
A A
ദേശീയപാത നിര്‍മാണത്തിലെ തെറ്റായ പ്രവണതകളോട് ഒത്തുതീര്‍പ്പില്ല: മന്ത്രി മുഹമ്മദ് റിയാസ്
Share on FacebookShare on Twitter

ആയഞ്ചേരി: ദേശീയപാത നിര്‍മാണത്തിലെ തെറ്റായ പ്രവണതകളോട് ഒത്തുതീര്‍പ്പ് സാധ്യമല്ലെന്നും പ്രതിസന്ധികളെല്ലാം മറികടന്ന് ദേശീയപാത യാഥാര്‍ഥ്യമാകല്‍ മലയാളിയുടെ ആവശ്യമാണെന്നും പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ്.
നവീകരിച്ച പൊക്ലാറത്ത് താഴെ -മാണിക്കോത്ത് താഴെ പള്ളിയത്ത് റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തടസ്സങ്ങളെല്ലാം തട്ടിമാറ്റി ദേശീയപാത യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടും. എന്നാല്‍, നിര്‍മാണത്തില്‍ തെറ്റായ പ്രവണതകള്‍ കണ്ടാല്‍ അതിനോട് ഒത്തുതീര്‍പ്പ് സാധ്യമല്ലെന്നും മന്ത്രി പറഞ്ഞു.
പൊക്ലാറത്ത് താഴെ-മാണിക്കോത്ത് താഴെ പള്ളിയത്ത് റോഡില്‍ മാണിക്കോത്ത് താഴെപ്പാലം മുതല്‍ പള്ളിയത്ത് വരെയുള്ള 1.6 കിലോമീറ്റര്‍ ദൂരം 3 കോടി 96 ലക്ഷം രൂപ ചെലവഴിച്ചാണ് ബി എം ആന്‍ഡ് ബി സി നിലവാരത്തില്‍ നവീകരിച്ചത്. മാണിക്കോത്ത് താഴെ പാലത്തിന് സമീപത്തായി 150ഓളം മീറ്റര്‍ നീളത്തില്‍ റോഡിന്റെ ഇരുവശവും ഇന്റര്‍ലോക്ക് പതിച്ച് കൈവരി സ്ഥാപിച്ചിട്ടുണ്ട്. ജിയോ ടെക്‌സ്‌റ്റൈല്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ ഭാഗത്ത് റോഡിന്റെ സബ് ഗ്രേഡ് ഉറപ്പിച്ചത്.
ചടങ്ങില്‍ കെ പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ അധ്യക്ഷത വഹിച്ചു. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം ലീന, വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നഈമ കുളമുള്ളതില്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി സുരേന്ദ്രന്‍ മാസ്റ്റര്‍, വേളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എം കുമാരന്‍, കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ സി മുജീബ് റഹ്‌മാന്‍, വേളം ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുമ മലയില്‍, ആയഞ്ചേരി പഞ്ചായത്ത് അംഗം ലിസ പുനയംകോട്ട്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. പൊതുമരാമത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി കെ ഹാഷിം സ്വാഗതവും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ നിദില്‍ ലക്ഷ്മണന്‍ നന്ദിയും പറഞ്ഞു.

RECOMMENDED NEWS

കേരള ബിജെപിയെ രാജീവ് ചന്ദ്രശേഖർ നയിക്കും; ഔദ്യോഗികമായി പ്രഖ്യാപിച്ചു പ്രഹ്ളാദ് ജോഷി

കേരള ബിജെപിയെ രാജീവ് ചന്ദ്രശേഖർ നയിക്കും; ഔദ്യോഗികമായി പ്രഖ്യാപിച്ചു പ്രഹ്ളാദ് ജോഷി

3 months ago

സിപിഐ പഴങ്കാവ് ബ്രാഞ്ച് അംഗം മേച്ചം പറമ്പത്ത് ശശിധരൻ അന്തരിച്ചു

5 months ago

വീണ്ടും ജീവനെടുത്ത് കാട്ടാന; അതിരപ്പിള്ളിയില്‍ യുവാവിനെ കുത്തിക്കൊന്നു

2 months ago
അഴിയൂര്‍ ഹാജിയാര്‍ പള്ളിക്ക് സമീപം എം.കെ.അബ്ബാസ് അന്തരിച്ചു

അഴിയൂര്‍ ഹാജിയാര്‍ പള്ളിക്ക് സമീപം എം.കെ.അബ്ബാസ് അന്തരിച്ചു

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal