കുറ്റ്യാടി: സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിലെ 50 ശതമാനം റോഡുകളും ബിഎം ആന്‍ഡ് ബിസി
നിലവാരത്തില്‍ ഉയര്‍ത്തിയതായി പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. നവീകരിച്ച കടത്തനാടന്‍കല്ല്-ഞെള്ളോറപ്പള്ളി റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എല്ലാ റോഡുകളും ഈ നിലവാരത്തിലേക്കുയര്‍ത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനപാത 38 പി യു കെ സി റോഡില്‍നിന്ന് ആരംഭിച്ച് അമ്പലക്കുളങ്ങര-വട്ടക്കണ്ടിപാറ റോഡില്‍ അവസാനിക്കുന്ന പ്രധാന പാതയാണ് കടത്തനാടന്‍കല്ല്- ഞെള്ളോറപ്പള്ളി റോഡ്. 3.5 കോടി രൂപ ചെലവിട്ടാണ് 2.200 കിലോമീറ്റര്‍ റോഡിന്റെ നവീകരണം. സുരക്ഷയുടെ ഭാഗമായി സൂചന ബോര്‍ഡുകള്‍ ഉള്‍പ്പെടെ സ്ഥാപിക്കും.
ചടങ്ങില്‍ കെ പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ
അധ്യക്ഷത വഹിച്ചു. പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ വി കെ ഹാഷിം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ ടി നഫീസ, ഉത്തരമേഖല നിരത്ത് വിഭാഗം സൂപ്രണ്ടിങ് എഞ്ചിനീയര്‍ പി കെ മിനി, അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ നിദില്‍ ലക്ഷ്മണന്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി സുരേന്ദ്രന്, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ മോഹന്‍ദാസ്, സ്ഥിരംസമിതി അധ്യക്ഷരായ കെ രജിത, പി പി ചന്ദ്രന്, കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കൈരളി, ഗ്രാമപഞ്ചായത്ത് അംഗം കെ നിഷ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.