Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home വിദേശം

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പൊള്ളാച്ചിയില്‍ മലയാളി വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു

June 3, 2025
in വിദേശം
A A
പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പൊള്ളാച്ചിയില്‍ മലയാളി വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു
Share on FacebookShare on Twitter

പൊള്ളാച്ചി: പ്രണയാഭ്യര്‍ഥന നിരസിച്ച മലയാളി വിദ്യാര്‍ഥിനിയെ തമിഴ്നാട് സ്വദേശിയായ യുവാവ് വീട്ടില്‍ക്കയറി കുത്തിക്കൊന്നു. പൊള്ളാച്ചി വടുകപാളയത്ത് പൊന്‍മുത്തു നഗറില്‍ താമസിക്കുന്ന കണ്ണന്റെ മകള്‍ അഷ്വികയാണ് (19) കൊല്ലപ്പെട്ടത്. കൊലയ്ക്ക് പിന്നാലെ പ്രതി ഉദുമല്‍പേട്ട റോഡ് അണ്ണാ നഗര്‍ സ്വദേശി പ്രവീണ്‍ കുമാര്‍ പോലീസില്‍ കീഴടങ്ങി. അണ്ണാ മലയാര്‍ നഗറിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനാണ് പ്രവീണ്‍. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
കോയമ്പത്തൂരിലുള്ള സ്വകാര്യ കോളജിലെ രണ്ടാംവര്‍ഷ ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിനിയാണ് അഷ്വിക. മാതാപിതാക്കള്‍ വീട്ടിലില്ലാതിരുന്ന സമയത്താണ് പ്രതി അതിക്രമിച്ച് കടന്ന് കൊല നടത്തിയത്. സഹോദരി സ്‌കൂളിലും പോയിരുന്നു. കഴുത്തിലും നെഞ്ചിലും ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയുടെ നിലവിളി കേട്ടെത്തിയ അയല്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുനിന്ന് കന്നുകളഞ്ഞ പ്രതി വെസ്റ്റ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പെണ്‍കുട്ടിയുടെ വീടിന് സമീപത്ത് പ്രതിയും കുടുംബവും അഞ്ച് വര്‍ഷത്തോളം താമസിച്ചിരുന്നു. ഈ സമയത്ത് പ്രവീണ്‍ കുട്ടിയുമായി പരിചയത്തിലായി. ഒരുവര്‍ഷം മുന്‍പ് ഇയാളും കുടുംബവും അണ്ണാ നഗറിലേയ്ക്ക് താമസം മാറിയിരുന്നു. പ്രവീണ്‍ അഷ്വികയെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. കുറേനാളായി ഇയാള്‍ പ്രണയാഭ്യര്‍ഥന നടത്തിയിരുന്നുവെന്നും എന്നാല്‍ വിദ്യാര്‍ഥിനി ഇത് നിരസിച്ചുവെന്നും പോലീസ് പറഞ്ഞു. കൊലയ്ക്ക് തലേദിവസം പെണ്‍കുട്ടി സുഹൃത്തുക്കളുമൊത്തുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഇതുകണ്ട പ്രതി ഇന്നലെ പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തു. പിന്നാലെ ഇയാള്‍ കയ്യിലുണ്ടായിരുന്ന പേനാക്കത്തികൊണ്ട് അഷ്വികയെ ആക്രമിക്കുകയും അടുക്കളയില്‍ കടന്ന് കത്തിയെടുത്ത് കഴുത്തിലും നെഞ്ചിലുമായി കുത്തിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു.

RECOMMENDED NEWS

വാര്‍ഡ് വിഭജനം: ഹിയറിങില്‍ 784 പരാതികള്‍ പരിഗണിച്ചു

വാര്‍ഡ് വിഭജനം: ഹിയറിങില്‍ 784 പരാതികള്‍ പരിഗണിച്ചു

3 months ago
യുദ്ധസമയത്ത് പോലും കേന്ദ്രസര്‍ക്കാര്‍ വിദ്വേഷം പരത്തുന്നു: ഷിബു മീരാന്‍

യുദ്ധസമയത്ത് പോലും കേന്ദ്രസര്‍ക്കാര്‍ വിദ്വേഷം പരത്തുന്നു: ഷിബു മീരാന്‍

3 weeks ago
സിപിഎം പ്രവര്‍ത്തകന്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎം പ്രവര്‍ത്തകന്‍ ബിജെപിയില്‍ ചേര്‍ന്നു

2 months ago
മുടപ്പിലാവില്‍ ചങ്ങരോത്ത് കണ്ടിയില്‍ നാരായണന്‍ അന്തരിച്ചു

മുടപ്പിലാവില്‍ ചങ്ങരോത്ത് കണ്ടിയില്‍ നാരായണന്‍ അന്തരിച്ചു

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal